കാലിടറിയവർക്ക് നിന്റെ വാക്കു താങ്ങായി.
ദുർബലമായ കാൽമുട്ടുകളെ നീ ബലപ്പെടുത്തി.
എന്നാൽ നിനക്ക് ഇങ്ങനെ വന്നപ്പോൾ നീ അക്ഷമനാകുന്നു;
നിനക്കിതു സംഭവിച്ചപ്പോൾ നീ പരിഭ്രാന്തനാകുന്നു.
നിന്റെ ദൈവഭക്തി നിന്റെ ഉറപ്പല്ലയോ? നിന്റെ നീതിനിഷ്ഠ നിനക്കു പ്രത്യാശ നല്കുന്നില്ലേ?