1
ISAIA 65:24
സത്യവേദപുസ്തകം C.L. (BSI)
അവർ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവർക്ക് ഉത്തരമരുളും. അവർ സംസാരിക്കുമ്പോൾ തന്നെ ഞാൻ കേട്ടുകഴിയും.
താരതമ്യം
ISAIA 65:24 പര്യവേക്ഷണം ചെയ്യുക
2
ISAIA 65:17
ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല.
ISAIA 65:17 പര്യവേക്ഷണം ചെയ്യുക
3
ISAIA 65:23
അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കൾ ആപത്തിൽപ്പെടുകയില്ല. അവർ സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും.
ISAIA 65:23 പര്യവേക്ഷണം ചെയ്യുക
4
ISAIA 65:22
അവർ നിർമിക്കുന്ന ഭവനങ്ങളിൽ അന്യർ വസിക്കാനിടവരികയില്ല. അവർ നട്ടുണ്ടാക്കുന്നവ അവർതന്നെ അനുഭവിക്കും. എന്റെ ജനം വൃക്ഷങ്ങൾപോലെ ദീർഘകാലം ജീവിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീർഘകാലം ആസ്വദിക്കും.
ISAIA 65:22 പര്യവേക്ഷണം ചെയ്യുക
5
ISAIA 65:20
ശിശുക്കളുടെയോ ആയുഷ്കാലം പൂർത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്റെ അടയാളമായിരിക്കും.
ISAIA 65:20 പര്യവേക്ഷണം ചെയ്യുക
6
ISAIA 65:25
ചെന്നായും ആട്ടിൻകുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നും. സർപ്പത്തിന്റെ ആഹാരം പൊടി ആയിരിക്കും. എന്റെ വിശുദ്ധപർവതത്തിൽ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
ISAIA 65:25 പര്യവേക്ഷണം ചെയ്യുക
7
ISAIA 65:19
യെരൂശലേമും എന്റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേൾക്കുകയില്ല.
ISAIA 65:19 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ