1
ISAIA 60:1
സത്യവേദപുസ്തകം C.L. (BSI)
എഴുന്നേറ്റു പ്രകാശിക്കുക! നിന്റെ പ്രകാശം വന്നിരിക്കുന്നു. സർവേശ്വരന്റെ തേജസ്സ് നിന്റെമേൽ ഉദിച്ചിരിക്കുന്നു.
താരതമ്യം
ISAIA 60:1 പര്യവേക്ഷണം ചെയ്യുക
2
ISAIA 60:3
ജനതകൾ നിന്റെ വെളിച്ചത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
ISAIA 60:3 പര്യവേക്ഷണം ചെയ്യുക
3
ISAIA 60:2
ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു. എന്നാൽ സർവേശ്വരൻ നിന്റെമേൽ ഉദിക്കും. അവിടുത്തെ തേജസ്സ് നിന്റെമേൽ ദൃശ്യമാകും.
ISAIA 60:2 പര്യവേക്ഷണം ചെയ്യുക
4
ISAIA 60:22
ഏറ്റവും കുറഞ്ഞവൻ ഒരു വംശവും ഏറ്റവും ചെറിയവൻ ശക്തിയുള്ള ജനതയുമാകും. ഞാനാണു സർവേശ്വരൻ; തക്കസമയത്തു ഞാൻ അത് വേഗം നിവർത്തിക്കും.
ISAIA 60:22 പര്യവേക്ഷണം ചെയ്യുക
5
ISAIA 60:19
ഇനി പകൽ നിന്റെ പ്രകാശം സൂര്യനായിരിക്കുകയില്ല; രാത്രിയിൽ നിന്റെ പ്രകാശം ചന്ദ്രനുമായിരിക്കുകയില്ല. എന്നാൽ, സർവേശ്വരനായിരിക്കും നിന്റെ നിത്യപ്രകാശം, നിന്റെ ദൈവമായിരിക്കും നിന്റെ മഹത്ത്വം.
ISAIA 60:19 പര്യവേക്ഷണം ചെയ്യുക
6
ISAIA 60:20
നിന്റെ സൂര്യൻ ഇനിമേൽ അസ്തമിക്കുകയില്ല, നിന്റെ ചന്ദ്രൻ മറയുകയുമില്ല; കാരണം സർവേശ്വരനായിരിക്കും നിന്റെ നിത്യപ്രകാശം; നിന്റെ വിലാപദിനങ്ങൾ അവസാനിക്കും.
ISAIA 60:20 പര്യവേക്ഷണം ചെയ്യുക
7
ISAIA 60:5
ഇതു കണ്ട് നീ തേജസ്വിനിയാകും. നിന്റെ ഹൃദയം ആഹ്ലാദംകൊണ്ടു തുള്ളിച്ചാടും. കാരണം, സമുദ്രത്തിൽ നിന്നുള്ള സമൃദ്ധമായ സമ്പത്തും ജനതകളുടെ ധനവും നിന്റെ അടുത്തു വന്നുചേരും.
ISAIA 60:5 പര്യവേക്ഷണം ചെയ്യുക
8
ISAIA 60:4
ചുറ്റും നോക്കുക, സ്വന്തം ഭവനത്തിലേക്കു വരാനവർ ഒരുമിച്ചു കൂടുന്നു. നിന്റെ പുത്രന്മാർ വിദേശത്തുനിന്നു വരുന്നു. നിന്റെ പുത്രിമാരെ കൈകളിൽ എടുത്തു കൊണ്ടുവരും.
ISAIA 60:4 പര്യവേക്ഷണം ചെയ്യുക
9
ISAIA 60:21
നിന്റെ ജനമെല്ലാം നീതിമാന്മാരാകും; ഞാൻ മഹത്ത്വപ്പെടേണ്ടതിനു ഞാൻ നട്ടതിന്റെ മുളയും എന്റെ കരവേലയുമായ ദേശത്തെ അവർ എന്നേക്കുമായി കൈവശപ്പെടുത്തും.
ISAIA 60:21 പര്യവേക്ഷണം ചെയ്യുക
10
ISAIA 60:18
നിന്റെ ദേശത്ത് ഇനി അക്രമമോ, നിന്റെ അതിർത്തിക്കുള്ളിൽ ശൂന്യതയോ, നാശമോ കേൾക്കുക പോലുമില്ല. നിന്റെ മതിലുകളെ രക്ഷയെന്നും നിന്റെ കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
ISAIA 60:18 പര്യവേക്ഷണം ചെയ്യുക
11
ISAIA 60:11
എന്നാൽ എന്റെ പ്രസാദത്തിൽ ഞാൻ നിന്നോടു കരുണ കാട്ടി. ദേശങ്ങളുടെ സമ്പത്ത് രാജാക്കന്മാരുടെ നേതൃത്വത്തിൽ ജനങ്ങൾ കൊണ്ടുവരാൻ തക്കവിധം നിന്റെ വാതിലുകൾ സദാ തുറന്നുകിടക്കട്ടെ. രാവും പകലും അത് അടയ്ക്കരുത്.
ISAIA 60:11 പര്യവേക്ഷണം ചെയ്യുക
12
ISAIA 60:6
ഒട്ടകങ്ങളുടെ വലിയഗണം; മിദ്യാനിലെയും ഏഫയിലെയും യുവപ്രായമായ ഒട്ടകങ്ങൾ നിന്നെ പൊതിയും. ശെബയിൽനിന്നും വരുന്നവർ പൊന്നും കുന്തുരുക്കവും കൊണ്ടുവരും. വരുന്നവരെല്ലാം സർവേശ്വരനു സ്തുതിഘോഷം ഉയർത്തും.
ISAIA 60:6 പര്യവേക്ഷണം ചെയ്യുക
13
ISAIA 60:10
പരദേശികൾ നിന്റെ മതിലുകൾ വീണ്ടും പണിയും. അവരുടെ രാജാക്കന്മാർ നിന്നെ സേവിക്കും. എന്റെ കോപത്തിൽ ഞാൻ നിന്നെ ശിക്ഷിച്ചു.
ISAIA 60:10 പര്യവേക്ഷണം ചെയ്യുക
14
ISAIA 60:15
ആരും നിന്നെ തിരിഞ്ഞുനോക്കാത്തവിധം നീ പരിത്യക്തയും നിന്ദിതയും ആയിരുന്നു. എങ്കിലും ഞാൻ നിന്നെ എല്ലാ തലമുറകൾക്കും എന്നേക്കുമുള്ള അഭിമാനവും ആനന്ദവുമാക്കിത്തീർക്കും.
ISAIA 60:15 പര്യവേക്ഷണം ചെയ്യുക
15
ISAIA 60:16
നീ ജനതകളുടെയും രാജാക്കന്മാരുടെയും ഐശ്വര്യം നുകരും. സർവേശ്വരനായ ഞാനാണു നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ ശക്തനായവനാണു നിന്റെ വിമോചകനെന്നും നീ ഗ്രഹിക്കും.
ISAIA 60:16 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ