1
ISAIA 59:2
സത്യവേദപുസ്തകം C.L. (BSI)
നിന്റെ അകൃത്യം നിന്നെ ദൈവത്തിങ്കൽനിന്ന് അകറ്റിയിരിക്കുന്നു. നിന്റെ പാപം നിമിത്തം അവിടുന്നു നിന്നിൽനിന്നു മുഖം മറച്ചിരിക്കുന്നു. അതിനാൽ നിന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നില്ല.
താരതമ്യം
ISAIA 59:2 പര്യവേക്ഷണം ചെയ്യുക
2
ISAIA 59:1
രക്ഷിക്കാൻ കഴിയാത്തവിധം സർവേശ്വരന്റെ കരങ്ങൾ കുറുകിപ്പോയിട്ടില്ല. കേൾക്കാൻ കഴിയാത്തവിധം അവിടുത്തെ കാത് മരവിച്ചിട്ടുമില്ല.
ISAIA 59:1 പര്യവേക്ഷണം ചെയ്യുക
3
ISAIA 59:21
നിങ്ങളിലുള്ള എന്റെ ആത്മാവും നിങ്ങളുടെ അധരങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന എന്റെ വചനങ്ങളും നിങ്ങളുടെയോ നിങ്ങളുടെ മക്കളുടെയോ അവരുടെ സന്താനങ്ങളുടെയോ നാവിൽനിന്നു വിട്ടുപോകയില്ലെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഇതാണ് നിങ്ങളുമായുള്ള എന്റെ ഉടമ്പടി.”
ISAIA 59:21 പര്യവേക്ഷണം ചെയ്യുക
4
ISAIA 59:19
കിഴക്കു മുതൽ പടിഞ്ഞാറുവരെയുള്ളവർ സർവേശ്വരന്റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താൽ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും.
ISAIA 59:19 പര്യവേക്ഷണം ചെയ്യുക
5
ISAIA 59:20
സർവേശ്വരൻ ഇസ്രായേൽജനത്തോടരുളിച്ചെയ്യുന്നു: “അകൃത്യത്തിൽനിന്നു പിന്തിരിഞ്ഞ നിങ്ങളെ രക്ഷിക്കാനായി ഞാൻ യെരൂശലേമിലേക്കു വരും.
ISAIA 59:20 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ