YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 146

146
1യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
2ജീവനുള്ളെന്നും ഞാൻ യഹോവയെ സ്തുതിക്കും;
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.
3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്,
സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
4അവന്റെ ശ്വാസം പോകുന്നു;
അവൻ മണ്ണിലേക്കു തിരിയുന്നു;
അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
5യാക്കോബിന്റെ ദൈവം സഹായമായി
തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6അവൻ ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സകലവും ഉണ്ടാക്കി;
അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
7പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;
വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു;
യഹോവ ബദ്ധന്മാരെ അഴിച്ചുവിടുന്നു.
8യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു;
യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9യഹോവ പരദേശികളെ പരിപാലിക്കുന്നു;
അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചു കളയുന്നു.
10യഹോവ എന്നേക്കും വാഴും;
സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ.
യഹോവയെ സ്തുതിപ്പിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in