സങ്കീർത്തനങ്ങൾ 108
108
ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; എന്റെ മനംകൊണ്ട് ഞാൻ കീർത്തനം പാടും.
2വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ;
ഞാൻ അതികാലത്തെ ഉണരും.
3യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും;
ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം പാടും.
4നിന്റെ ദയ ആകാശത്തിനുമീതെ വലുതാകുന്നു;
നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5ദൈവമേ, നീ ആകാശത്തിനുമീതെ ഉയർന്നിരിക്കേണമേ;
നിന്റെ മഹത്ത്വം സർവഭൂമിക്കും മീതെ തന്നെ.
6നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു
നിന്റെ വലംകൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്ക് ഉത്തരമരുളേണമേ.
7ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട്
ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്തുതാഴ്വരയെ അളക്കും.
8ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്റെ തലക്കോരികയും
യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
9മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക;
എദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം കൊള്ളും.
10ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും?
എദോമിലേക്ക് എന്നെ ആർ വഴിനടത്തും?
11ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
12വൈരിയുടെ നേരേ ഞങ്ങൾക്കു സഹായം ചെയ്യേണമേ;
മനുഷ്യന്റെ സഹായം വ്യർഥമല്ലോ.
13ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
Currently Selected:
സങ്കീർത്തനങ്ങൾ 108: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.