YouVersion Logo
Search Icon

ഇയ്യോബ് 25

25
1അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ട്;
തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
3അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ?
അവന്റെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?
4മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?
സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
5ചന്ദ്രനുപോലും ശോഭയില്ലല്ലോ;
നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല.
6പിന്നെ പുഴുവായിരിക്കുന്ന മർത്യനും
കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 25