SAM 93
93
ദൈവം നമ്മുടെ രാജാവ്
1സർവേശ്വരൻ വാഴുന്നു;
അവിടുന്നു മഹിമ ധരിച്ചിരിക്കുന്നു.
അവിടുന്നു ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു,
അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു,
അതിന് ഇളക്കം തട്ടുകയില്ല.
2അങ്ങയുടെ സിംഹാസനം പണ്ടുതന്നേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
3സർവേശ്വരാ, പ്രവാഹങ്ങൾ ഉയരുന്നു;
പ്രവാഹങ്ങൾ ഇരമ്പുന്നു.
പ്രവാഹങ്ങൾ ഗർജനം മുഴക്കുന്നു.
4പ്രവാഹങ്ങളുടെ മുഴക്കത്തെക്കാളും സമുദ്രത്തിലെ തിരമാലകളെക്കാളും
സർവേശ്വരൻ ശക്തിയുള്ളവൻ.
5അവിടുത്തെ കല്പനകൾ അലംഘനീയം.
സർവേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
Currently Selected:
SAM 93: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.