മത്തായി 20

20
മുന്തിരിങ്ങെതോട്ടത്തില പണിക്കാറെരണ്ട കദെ
1പിന്നെ ഏച്ചു തന്റ ബൊവുകെട്ടിയക്കു ഈ കദെ ഇട്ടുകൊടുത്തു: “ചൊറുഗനാടു ഇങ്ങാണെയാന്റു: ഒരു തോട്ടത്തിന്റ ഉടേയക്കാറെയ് പല്ല തന്റ മുന്തിരിങ്ങെതോട്ടത്തില പണി ചെയിവബേണ്ടി കരുവെദിരെയെ പണിക്കാറെരളെ തടാക്കികോണ്ടു പോയിത്തു. 2ഒരു ജിനാത്തെക്കു ഒരു ബെള്ളിതൊട്ടു കൂലി എന്റു പണിക്കാറെരണ്ടൊന്റ പറേഞ്ചുറേപ്പിച്ചുകാന്റു പല്ല അദു അയിരളെ മുന്തിരിങ്ങെതോട്ടത്തെക്കു ചൊല്ലിബുട്ടു.
3ഒമ്പെദുമണിയാന ചമേയത്തി പല്ല ആ ഉടേയക്കാറെയ് അങ്ങടിക്കു പോനപ്പൊ അവുടെ കുറെ മയിച്ചെര ബെറുദെ നിന്റുകീന്റെനെ മെലേഞ്ചു. 4അദു പല്ല അയിരണ്ടൊന്റ: ‘നീങ്കമു പോച്ചു എന്റ മുന്തിരിങ്ങെതോട്ടത്തി പണി ചെയിമി. നീങ്ക ചെയിന്റെങ്കു കണാക്കത്ത കൂലി നാനു നിങ്കക്കു തരുവെയ്’ എന്റു പറേഞ്ചു. 5അയിര പല്ല പോയി പണി ചെയിദരു.
പന്തിരാണ്ടുമണിയാന ചമേയത്തിമു മൂന്റുമണിയാന ചമേയത്തിമു പല്ല അദു പിന്നെമു പോച്ചു കുറെ പണിക്കാറെരളെ കൂട്ടിത്തു.
6അഞ്ചു മണിയാവനാനപ്പൊ പല്ല അദു പിന്നെമു അങ്ങടിക്കു പോയിത്തു. എമ്മടെക്കുമു കുറെ മയിച്ചെര പല്ല അവുടെ നിന്റിന്തെനെ അദു മെലേഞ്ചു. അദു പല്ല അയിരണ്ടൊന്റ: ‘നീങ്ക എന്നെഗു ഊടെ ഒരുപഗേലുമു ഇങ്ങാണെ ബെറുദെ നിന്റുകീന്റെരി’ എന്റു കേട്ടു.
7അയിങ്കു പല്ല അയിര: ‘എങ്കളെ ആരുമു പണിക്കു ബുളിഗത്തെനെകോണ്ടാന്റു നാങ്ക ഊടെ നിന്റുകീന്റെയെയ്’ എന്റു പറേഞ്ചരു.
അയിങ്കു അദു പല്ല അയിരണ്ടൊന്റ: ‘അല്ലക്കി നീങ്കമു പോച്ചു എന്റ മുന്തിരിങ്ങെതോട്ടത്തി പണി ചെയിമി’ എന്റു പറേഞ്ചു.
8പണിബുട്ട ചമേയത്തി പല്ല മുന്തിരിങ്ങെതോട്ടത്തിന്റ ഉടേയക്കാറെയ് തന്റ മേച്ചിരിന്റൊന്റ: ‘നീ പണിക്കാറെരളെയൊക്ക ബുളിച്ചിച്ചു ബൊവ്വെ ബന്തെരതൊട്ടു മുല്ലെ ബന്തെരക്കുബരെ കൂലി കൊടു’ എന്റു പറേഞ്ചു. 9അഞ്ചുമണിക്കു പണിക്കു ബന്തെര പല്ല മുല്ലെ പയിച്ചെ കേളുപ്പബന്തരു. ഓരോരുത്തെങ്കുമു ഓരോ ബെള്ളിതൊട്ടു പല്ല കൂലിയായി കിട്ടിനയ്. 10പിന്നെപല്ല മുല്ലെ ബന്തെരമു പയിച്ചെ കേളുപ്പബന്തരു. ബൊവ്വെ ബന്തെരളെമുകാട്ടി അദിഗ പയിച്ചെ തങ്കക്കു കിട്ടുവൊയ് എന്റു പല്ല അയിര നിനേച്ചരു. എന്റെങ്കി അയിരക്കുമു ഓരോ ബെള്ളിതൊട്ടു മാത്തിരമെ പല്ല കിട്ടിനെയെയ്. 11അയിനെ കേട്ടൊണ്ടു പല്ല അയിര ഉടേയക്കാറെന്റൊന്റ മുറുമുറുത്തരു. 12അയിര പല്ല അദുന്റൊന്റ: ‘ബൊവ്വെ ബന്തെര ഒരു മണിക്കൂറു മാത്തിരമെ പണി ചെയിദെയെയ്. നാങ്ക ഒരുപഗേലുമു കട്ടു ബെയിലിലി ബലാബരി പണി ചെയിദുകീന്റ. എന്റിച്ചുമു നീയു അയിരക്കുമു എങ്കക്കുമു ഒരേകൂലിയാന്റു തന്തെയെയ്’ എന്റു പല്ല പറേഞ്ചരു.
13അയിരളിലി ഒരുത്തെന്റൊന്റ പല്ല ഉടേയക്കാറെയ് പറേഞ്ചു: ‘എന്റ ജൊദേ, നാനു ഇഞ്ചൊന്റ ഒരു തെറ്റുമു ചെയിവകാണി. ഒരു ബെള്ളിതൊട്ടുക്കു പണി ചെയിദൊവെയ് എന്റല്ലേ നീ എന്റൊന്റ പറേഞ്ചെയെയ്. 14അയിനെകോണ്ടു നീക്കു കിട്ടിനെനെ കേട്ടൊണ്ടു പോഗു. ബൊവ്വെ ബന്തെങ്കുമു നീക്കുമു ഒരേ കൂലി തരുവനാന്റു നാനു അലാക്കിന്റെയെയ്. 15എന്റ പയിച്ചെനെ എന്നെനെ ചെയ്യൊണെന്റു തീരുമാനിപ്പകീന്റ അവഗാച്ച എനാക്കു കീന്റൊയ്. നാനു അയിരക്കു നല്ലെനെ ചെയിദെങ്കു ഞാക്കെന്ന കണ്ണുകടി?’
16അങ്ങാണെ ഒക്കായിക്കിന്തുമു താവുന്തെര മുന്തിനെരളുമു ഒക്കായിക്കിന്തുമു മുന്തിനെര താവുന്തെരളുമു ആവൊരു.”
താനു ചായിന്റെനെപറ്റി ഏച്ചു മൂന്റാമത്തിലകുറി പറേന്റു
17ഏച്ചു തന്റ പന്തിരാണ്ടു ബൊവുകെട്ടിയളെമു കൂട്ടികോണ്ടു എരുച്ചലേമുക്കു പോയിത്തു. അയിര പോവടെക്കു ഏച്ചു ബൊവുകെട്ടിയണ്ടൊന്റ പറേഞ്ചു: 18“ഇമ്മലെമി, നാമു എരുച്ചലേമുക്കു പോന്റ. മയിച്ചമഗെനായി ബന്ത എന്നെ ബലിയ കനെലാടിയമു നേമകാറെരമു പുടിപ്പൊരു. എന്റിച്ചു അയിര എന്നെ കൊല്ലുവ ബിദിപ്പൊരു. 19അയിര എന്നെ ജാദിയളാന മയിച്ചെരണ്ട കയിക്കു ബുട്ടുകൊടുപ്പനുമു അയിര എന്നെ നാണകെടുത്തുവനുമു എനാക്കു അറേവനുമു എന്നെ കുരിച്ചിലി തറേച്ചു കൊല്ലുവനുമു ചെയിവൊരു. എന്റെങ്കി മൂന്റാമത്തില ജിന ഈച്ചിര എന്നെ ഉഗിരുപുറാപ്പിപ്പു.”
ഒക്കായിനെമു നോക്കിമാടിടോണു
20ആ ജിനാത്തി ചെബെദിമക്കണ്ട അവ്വെ ഏച്ചുന്റൊന്റ ഒരു കാരിയ കേളുപ്പബേണ്ടി തന്റ രാണ്ടു ആണുമക്കളെമു കൂട്ടികോണ്ടു അദുവാത്തെക്കു ബന്തിച്ചു അദുനെ തൊവുദ. 21അയിങ്കു ഏച്ചു അവോണ്ടൊന്റ: “നീക്കു എന്നെനെ ബേണു” എന്റു കേട്ടു.
അയിങ്കു അവൊ അദുന്റൊന്റ: “നീ ഇഞ്ച നാടിലി അദിഗാര നടാത്തുവടെക്കു എന്റ ഈ രാണ്ടു മക്കളിലി ഒരുത്തെനെ ഇഞ്ച ബലാത്തു ബരിലിമു ഒരുത്തെനെ ഇഞ്ച ഇടാത്തുബരിലിമു ഉളേപ്പിപ്പെ എന്റു എനാക്കു ബാക്കു താ” എന്റു പറേഞ്ച.
22അയിങ്കു ഏച്ചു അവോണ്ട മക്കണ്ടൊന്റ: “നീങ്ക എന്നെനെ കേളുക്കിന്റെന്റു നിങ്കക്കു ഗൊത്തുകാണി. നാനു പണ്ട ബങ്കപ്പാടുപല്ലെ നിങ്കക്കു ബങ്കപ്പാടു തരിപ്പനാവൊനോ” എന്റു കേട്ടു.
അയിങ്കു അയിര: “എങ്കക്കു തരിപ്പ പറ്റുവൊയ്” എന്റു പറേഞ്ചരു.
23അയിങ്കു ഏച്ചു അയിരണ്ടൊന്റ പറേഞ്ചു: “ഉറേപ്പാച്ചുമു നാനു ബങ്കപ്പാടു തരിക്കിന്റപല്ലെ നീങ്കമു തരിപ്പെരി. എന്റദെമു എന്റ ഇടാത്തുമു ബലാത്തുമു ആരു ഉളേക്കൊണു എന്റു പറേവ എനാക്കു അദിഗാര കാണി. അപ്പെനാന ഈച്ചിര ആരുക്കുബേണ്ടി അയിനെ ഒരുക്കിബെച്ചുകീന്റോ, അയിരക്കു അയിനു കിട്ടുവൊയ്.”
24അയിനെ കേട്ടിന്തിച്ചു ബാക്കികീന്റ പത്തു ബൊവുകെട്ടിയക്കു ആ രാണ്ടു അണ്ണെരളേയെരണ്ടൊന്റ അരിയ ബന്തയ്. 25പിന്നെ ഏച്ചു ഒക്കാ ബൊവുകെട്ടിയളെമു തന്നാത്തെക്കു ബുളിച്ചിച്ചു അയിരണ്ടൊന്റ പറേഞ്ചു: “ഓരോ ജാദിയളിലിമു റാജാവായി കീന്റെരക്കു മയിച്ചെരണ്ട മുഗാളു അദിഗാര കീന്റൊയ് എന്റുമു നെരേയളിലി മുന്തിനെര താവുന്തെരണ്ട മുഗാളു അദിഗാര നടാത്തിന്റൊരെന്റുമു നിങ്കക്കു ഗൊത്തില്ല. 26എന്റെങ്കി നിങ്കട ഇടേലി അങ്ങാണെ ഇപ്പ പാടുകാണി. നിങ്കളിലി ബലിയെനാവ അലാക്കിന്റെയ് ഒക്കായിനെമു നോക്കിമാടിണ്ട മയിച്ചെനാഗൊണു. 27നിങ്കളിലി മുന്തിനെനാവ അലാക്കിന്റെയെയ് ബേറെ ഒക്കായിന്റമു പണിക്കാറെനാഗൊണു. 28മയിച്ചമഗെനാച്ചു ബന്ത എന്നെ ഒക്കായിമു നോക്കിമാടിടോണു എന്റു അലാന്തൊണ്ടല്ല നാനു ബന്തെയെയ്. മയിച്ചെരളെ നോക്കിമാടിടുവ ബേണ്ടിച്ചാന്റു നാനു ബന്തെയെയ്. ബലാബരി മയിച്ചെരളെ രെച്ചിപ്പകീന്റ ബിലേയായി എന്റ ഉഗിരുനെ കൊടുപ്പനുമാന്റു നാനു ബന്തെയെയ്. നീങ്കളുമു അങ്ങാണെതന്നെ ആയിക്കൊണു.”
രാണ്ടു കുറുടെരളെ ഏച്ചു ചാരിമാണ്ടു
29ഏച്ചുമു ബൊവുകെട്ടിയമു എരിഗൊ പട്ടണത്തിന്തു പോനപ്പൊ ബലാബരി മയിച്ചെരളുമു അയിരണ്ട ബൊവ്വെയെ പോനരു. 30അയിര പോന്റ പൊരുബൊവ്വരിഗെ കണ്ണുകണ്ടുബാരത്ത രാണ്ടു മയിച്ചെര ഉളേച്ചിന്തരു. ഏച്ചു അദേങ്ങാണെ പോന്റു എന്റു അയിര കേട്ടിന്തരു. അയിനെകോണ്ടു അയിര: “കറുത്താവേ, ദാവീദുന്റ മഗെനേ, എങ്കടൊന്റ ബാറുകത്തെലു കാട്ടൊണു” എന്റൊണ്ടു അയ്യബുളിച്ചരു.
31നെരേയളൊക്കായിമു അയിരളെ “ചന്നയിരുമി” എന്റൊണ്ടു പഡാക്കിനരു. എന്റദെമു അയിര: “കറുത്താവേ, ദാവീദുന്റ മഗെനേ, എങ്കടൊന്റ ബാറുകത്തെലു കാട്ടൊണു” എന്റു ബലാമായി അയ്യബുളിച്ചരു.
32അയിങ്കു ഏച്ചു അവുടെ നിന്റിച്ചു അയിരളെ ബുളിച്ചിച്ചു അയിരണ്ടൊന്റ: “നാനു നിങ്കക്കു എന്നെനെ ചെയിദു തരോണു” എന്റു കേട്ടു.
33അയിങ്കു അയിര അദുന്റൊന്റ: “കറുത്താവേ, എങ്കക്കു കണ്ണുകണ്ടുബരോണു” എന്റു പറേഞ്ചരു. 34ഏച്ചുക്കു അയിരണ്ടൊന്റ ബാറുകത്തിച്ചു അദു അയിരണ്ട കണ്ണുനെ തൊട്ടു. ബിരേന്റു അയിരക്കു കണ്ണുകണ്ടുബന്തയ്. പിന്നെ അയിര അദുന്റൊന്റ പോനരു.

Выделить

Поделиться

Копировать

None

Хотите, чтобы то, что вы выделили, сохранялось на всех ваших устройствах? Зарегистрируйтесь или авторизуйтесь