ഓഗെന്നാനു 1
1
കിറുത്തു ഈച്ചിരബാക്കാന്റു
1ലോഗ ഉണ്ടാന്റെങ്കു മുല്ലെയേ ഈച്ചിരബാക്കു ഇന്തയ്.
ആ ഈച്ചിരബാക്കു ഈച്ചിരന്റൊന്റയേ ഇന്തയ്.
ആ ഈച്ചിരബാക്കു ഈച്ചിരനായിന്തു.
2അദു ലോഗ ഉണ്ടാന്റെങ്കു മുല്ലെയേ ഈച്ചിരന്റൊന്റ ഇന്തു.
3ഈച്ചിര ഒക്കാത്തിനെമു അദുനെകോണ്ടാന്റു മാടിനെയെയ്.
അദുനെകോണ്ടല്ലദെ ഈച്ചിര ഒന്റുമു മാടുവകാണി.
4ഒക്കായിക്കുമു ഉഗിരു കൊടുക്കിന്റ ഉഗിരു അദുക്കു ഇന്തയ്.
ആ ഉഗിരു മയിച്ചെരക്കു ബെളിച്ച കൊടുത്തയ്.
5ആ ബെളിച്ച കാവുളത്തി ബുളാങ്കിന്റൊയ്.
എന്റെങ്കി കാവുളത്തെക്കു ബെളിച്ചത്തിനെ കാണദെമാടുവ പറ്റുവകാണി.
6ഈച്ചിര ചൊല്ലിബുട്ടിച്ചു ഒരു മയിച്ചെയ് ബന്തു. അദുന്റ പേരു ഓഗെന്നാനു എന്റായിന്തയ്. 7ബെളിച്ചത്തിനെപറ്റി തെളിവു പറേവബേണ്ടിച്ചാന്റു അദു ബന്തെയെയ്. അയിനു പറേന്റെനെ കേട്ടിന്തിച്ചു ഒക്കാ മയിച്ചെരമു ആ ബെളിച്ചത്തിനെ നമ്പുവബേണ്ടിച്ചാന്റു അയിനു ബന്തെയെയ്. 8ഓഗെന്നാനു ബെളിച്ച അല്ലായിന്തയ്. എന്റെങ്കി അയിനു ബെളിച്ചത്തിനെപറ്റി തെളിവു കൊടുപ്പ ബന്ത ഒരുത്തെയ് മാത്തിരമായിന്തയ്. 9ഒക്കാ മയിച്ചെരക്കുമു ബെളിച്ച കൊടുക്കിന്റ നേരാന ബെളിച്ച ലോഗത്തെക്കു ബന്തൊണ്ടിന്തയ്.
10അദു ലോഗത്തി ഇന്തു. ലോഗത്തിനെ അദുവാന്റു മാടിനെയെയ്. എന്റെങ്കി ലോഗത്തികീന്റെര അദുനെ ഗൊത്തുമാടുവകാണി. 11അദു തന്റ ചൊന്ത നെരേയളാത്തെക്കു ബന്തു. എന്റെങ്കി അദുന്റ ചൊന്ത നെരേയ അദുനെ അയിരണ്ടൊന്റ കൂട്ടുവകാണി. 12എന്റെങ്കി അദുനെ നമ്പിച്ചു അദുനെ ബേണെന്റു പറേന്റ ഒക്കായിക്കുമു ഈച്ചിരന്റ മക്കളാവ അദു അദിഗാര കൊടുത്തു. 13അയിര ഈച്ചിരന്റ മക്കളാനെയെയ് മയിച്ചെരണ്ട ആരുന്റമു ഇട്ടകോണ്ടല്ല. അയിര മയിച്ചെരളിലിന്തല്ല, ഈച്ചിരനിലിന്താന്റു പുറാന്തെയെയ്.
14ഈച്ചിരബാക്കു മയിച്ചെനായിത്തു. അദു എപ്പൊണുമു ദരുമകീന്റദായിമു ചത്തിയകീന്റദായിമു നമിന്റ ഇടേലി ബദുക്കിത്തു. അദു എത്തെനെ ബലിയദെന്റു നാങ്ക മെലേഞ്ച. അപ്പെനാന ഈച്ചിരന്റ ഒരേവൊരു മഗേങ്കുമാത്തിരകീന്റ നിലേമു ബിലേമു അദുക്കു ഇന്തെനെ നാങ്ക മെലേഞ്ച.
15അദുനെ മെലേഞ്ചിച്ചു ഓഗെന്നാനു: “‘എന്റ ബൊവ്വെ ബന്റദു എനാക്കിന്തുമു ബലിയദാന്റു. അദു പണ്ടേ, എനാക്കിന്തുമുല്ലെയേ ഇന്തു’ എന്റു നാനു പറേഞ്ചദു ഇദുതന്നെ” എന്റു ബുളിച്ചു പറേഞ്ചു.
16അദു അദിഗ ദരുമകീന്റദാനെനെകോണ്ടു നമാക്കു ദരുമ ചെയിദുകീന്റു. നാമു അയിങ്കു പറ്റിനെരളല്ലക്കിമു അദു നമാക്കു ഒക്കായിക്കുമു പിന്നെമു പിന്നെമു ദരുമ ചെയിദുകീന്റു. 17മോച്ചെനെകോണ്ടു നമാക്കു ഈച്ചിരന്റ നേമ കിട്ടിനയ്. എന്റെങ്കി ഏച്ചുകിറുത്തുനെകോണ്ടാന്റു നമാക്കു ദരുമമു ചത്തിയമു കിട്ടിനെയെയ്. 18ഈച്ചിരനെ ആരുമു ഒരുന്നമു മെലേവകാണി. എന്റെങ്കി നമാക്കു ഈച്ചിരനെ കാട്ടിതന്തദു ഈച്ചിരന്റ അടുക്കമെ ഉളേച്ചുകീന്റ അദുന്റ ഒരേവൊരു മഗെനാന്റു.
ഓഗെന്നാനു ഏച്ചുനെപറ്റി പറേന്റ ബാക്കു
19എരുച്ചലേമു പട്ടണത്തികീന്റ ജൂദെരണ്ട നാടുകാറെര കുറെ കനെലാടിയളെമു ലേവിയെരളെമു ഓഗെന്നാനാത്തെക്കു ചൊല്ലിബുട്ടിച്ചു അദു ആരെന്റാന്റു തന്നെപറ്റി പറേന്റെയെയ് എന്റു കേട്ടരു. 20അയിങ്കു അദു തറിമുറി പറേയദെ: “നാനു കിറുത്തു അല്ല” എന്റു അയിരണ്ടൊന്റ പറേഞ്ചു.
21അയിങ്കു അയിര ഓഗെന്നാനുന്റൊന്റ: “പിന്നെ നീ ആരു? നീയല ഏലിയാവു” എന്റു കേട്ടരു.
അയിങ്കു ഓഗെന്നാനു അയിരണ്ടൊന്റ: “നാനു ഏലിയാവു അല്ല” എന്റു പറേഞ്ചു.
അയിര പിന്നെമു അദുന്റൊന്റ: “നീ ഈച്ചിര ചൊല്ലിബുടുവു എന്റു പറേഞ്ചിന്ത തമ്മടിയല” എന്റു കേട്ടരു.
അയിങ്കു അദു: “അല്ല” എന്റു പറേഞ്ചു.
22അയിങ്കു അയിര അദുന്റൊന്റ: “പിന്നെ നീ ആരു? എങ്കളെ ചൊല്ലിബുട്ടെരണ്ടൊന്റ പറേവബേണ്ടി നീക്കു ഇഞ്ഞെപറ്റിതന്നെ എന്നെനെ പറേവകീന്റൊയ്” എന്റു കേട്ടരു.
23അയിങ്കു ഓഗെന്നാനു അയിരണ്ടൊന്റ പറേഞ്ചു: “തമ്മടിയാന ഏച്ചെയ്യാവുന്റ ബുക്കിലി പറേഞ്ചുകീന്റപല്ലെ ‘കറുത്താവുക്കുബേണ്ടി പൊരുബൊവ്വു നേരെമാടുമി’ എന്റു ബറാണ്ടമന്റത്തി ബുളിച്ചു പറേന്റ ഓച്ചെ മാത്തിരമാന്റു നാനു.”
24ഓഗെന്നാനാത്തെക്കു ബന്തെര പരീച്ചെമാരുവണ്ട ഇണ്ടിലിപട്ടെരളായിന്തരു. 25അയിര ഓഗെന്നാനുന്റൊന്റ: “നീ കിറുത്തു അല്ല, ഏലിയാവുമു അല്ല, ഈച്ചിര ചൊല്ലിബുടുവെന്റു പറേഞ്ച തമ്മടിമു അല്ല. പിന്നെ എന്നെനെകോണ്ടു നീ നെരേയളെ നീരുക്കു മുക്കി ഏന്തെപ്പിക്കിന്റെ” എന്റു കേട്ടരു.
26അയിങ്കു ഓഗെന്നാനു അയിരണ്ടൊന്റ: “നാനു നെരേയളെ നീരുക്കു മുക്കി ഏന്തെപ്പിക്കിന്റെയ്. എന്റെങ്കി നിങ്കക്കു ഗൊത്തുകാണത്ത ഒരു മയിച്ചെയ് നിങ്കട ഇടേലികീന്റു. 27അദു എന്റ ബൊവ്വെ ബന്റദുതന്നെ. അദുന്റ ചെരുപ്പുന്റ ബള്ളി അവുപ്പബരെ നാനാവകാണി” എന്റു പറേഞ്ചു.
28അയിര ഈ കാരിയമൊക്ക പറേഞ്ചുകിടാന്തെയെയ് ഓഗെന്നാനു നെരേയളെ നീരുക്കു മുക്കി ഏന്തെപ്പിച്ചൊണ്ടിന്ത ഓറുദാപുവേന്റ കുവാക്കു ബരിലികീന്റ ബെദാനിയെലി ബെച്ചായിന്തയ്.
ഈച്ചിരന്റ ആടുമറിയാന ഏച്ചു
29പിന്നെ പിറ്റുജിന ഏച്ചു തന്നാത്തെക്കു ബന്റെനെ മെലേഞ്ചൊണ്ടു ഓഗെന്നാനു ഇങ്ങാണെ പറേഞ്ചു: “ഇമ്മലെമി, ലോഗത്തികീന്റ നെരേയണ്ട പാപ്പമൊക്ക പേറിന്റ ഈച്ചിരന്റ ആടുമറി! 30‘എന്റ ബൊവ്വെ ഒരുത്തെയ് ബന്റു. അദു എനാക്കിന്തുമുല്ലെയേ ഇന്തെനെകോണ്ടു എന്നെമുകാട്ടി ബലിയദാന്റു’ എന്റു നാനു പറേഞ്ചിന്തെയെയ് ഇദുനെപറ്റിയാന്റു. 31അദുവാന്റു കിറുത്തുവെന്റു എനാക്കു മുല്ലെ ഗൊത്തുമാടുവ പറ്റുവകാണി. എന്റദെമു അദു ആരെന്റു ഇച്ചുറായേലുകാറെരളാന നിങ്കക്കു ഗൊത്തുമാടി തരുവബേണ്ടിച്ചാന്റു നാനു നിങ്കളെ നീരുക്കു മുക്കി ഏന്തെപ്പിക്കിന്റെയെയ്.”
32ഓഗെന്നാനു പിന്നെമു ഇങ്ങാണെ പറേഞ്ചു: “ഈച്ചിരനുവേലു ഒരു ബെളുത്ത തോരെനെപല്ലെ ചൊറുഗത്തിന്തു ഉദുഗിച്ചു അദുന്റ മേലിലി കീന്റെനെ നാനു മെലേഞ്ചെയ്. 33എനാക്കു അദുനെ മുല്ലെ ഗൊത്തുമാടുവ പറ്റുവകാണി. എന്റെങ്കി നെരേയളെ നീരുക്കു മുക്കി ഏന്തെപ്പിപ്പ എന്നെ ചൊല്ലിബുട്ട ഈച്ചിര എന്റൊന്റ: ‘ഈച്ചിരനുവേലു ആരുന്റ മേലുക്കു ഉദുഗിബന്തിച്ചു കീന്റെനെ നീ മെലേന്റെയോ, അദുവാന്റു മയിച്ചെരളെ ഈച്ചിരനുവേലിലി മുക്കി ഏന്തെപ്പിക്കിന്റദു’ എന്റു പറേഞ്ചുകീന്റു. 34ഈച്ചിര പറേഞ്ചപല്ലെ ഇദുക്കു നടാന്തുകീന്റൊയ്. അയിനെകോണ്ടു ഇദു ഈച്ചിരന്റ മഗെയ് തന്നെ എന്റു നാനു തെളിവു പറേവനുമു ചെയിദുകീന്റെയ്.”
ഏച്ചുന്റ മുല്ലെലിയ ബൊവുകെട്ടിയ
35പിന്നെ പിറ്റുജിന ഓഗെന്നാനു അദുന്റ ബൊവുകെട്ടിയളിലി രാണ്ടാളുന്റൊന്റ പിന്നെമു ആ ജാഗത്തിതന്നെ നിന്റിപ്പടെക്കു, 36അദേങ്ങാണെ കടാന്തൊപോന്റ ഏച്ചുനെ മെലേഞ്ചൊണ്ടു ഓഗെന്നാനു ഇങ്ങാണെ പറേഞ്ചു: “ഇമ്മലെമി, ഇദുവാന്റു ഈച്ചിരന്റ ആടുമറി.” 37ഓഗെന്നാനു ഏച്ചുനെപറ്റി പറേഞ്ചെനെ കേട്ടിന്തിച്ചു അദുന്റൊന്റ ഇന്ത ആ രാണ്ടു ബൊവുകെട്ടിയളുമു ഏച്ചുന്റ ബൊവ്വെ പോനരു.
38ഏച്ചു തിരിഗി മെലേഞ്ചപ്പൊ അയിര തന്റ ബൊവ്വെ ബന്റെനെ മെലേഞ്ചിച്ചു അയിരണ്ടൊന്റ: “നീങ്ക എന്നെനെ തടാക്കിന്റെരി” എന്റു കേട്ടു.
അയിങ്കു അയിര ഏച്ചുന്റൊന്റ: “നീ എവുടെ കീന്റെയെയ് റബ്ബി” എന്റു കേട്ടരു. (റബ്ബി എന്റ ബാക്കുന്റ അറുത്ത ഗുരു എന്റാന്റു.)
39അയിങ്കു ഏച്ചു അയിരണ്ടൊന്റ: “ബന്തിച്ചു മെലേനോക്കുമി” എന്റു പറേഞ്ചു. അങ്ങാണെ അയിര ഏച്ചുന്റവുടെക്കു പോച്ചു ആ ജിന അദുന്റൊന്റ ഇന്തരു. എമ്മടെക്കു ചമേയ നാലുമണിന്റത്തെനെ ആയിന്തയ്.
40ഓഗെന്നാനു ഏച്ചുനെപറ്റി പറേഞ്ചെനെ കേട്ടിന്തിച്ചു ഏച്ചുന്റ ബൊവ്വെ പോന രാണ്ടാളിലി ഒരുത്തെയ് ചീമോനുപത്തുറോച്ചുന്റ ളേയെനാന അന്തുറോച്ചു ആയിന്തയ്. 41അയിനു മുല്ലെ തന്റ അണ്ണെനാന ചീമോനുനെ തടാക്കികോണ്ടു പോച്ചു അയിന്റൊന്റ: “ഇമ്മലേ, നാങ്ക മചിഗെനെ മെലേഞ്ച” എന്റു പറേഞ്ചയ്. (മചിഗെ എന്റ ബാക്കുന്റ അറുത്ത കിറുത്തു എന്റാന്റു.)
42അന്തുറോച്ചു ചീമോനുനെ ഏച്ചുവാത്തെക്കു കൂട്ടികോണ്ടുപോനയ്. ഏച്ചു ചീമോനുന്റൊന്റ: “നീ ഓഗെന്നാനുന്റ മഗെനാന ചീമോനല്ലെ? ഇഞ്ഞെ കേപ്പാവു എന്റു ബുളിപ്പൊരു” എന്റു പറേഞ്ചു. (കേപ്പാവു എന്റ പേരുന്റ അറുത്ത പത്തുറോച്ചു എന്റാന്റു.)
43പിറ്റുജിന ഏച്ചു ഗെലീലെ നാടുക്കു പോവ മനാമാടിത്തു. അദു പോവടെക്കു പിലിപ്പോച്ചു എന്റു പേരുകീന്റ ഒരുത്തെനെ മെലേഞ്ചിച്ചു: “നീ എന്റൊന്റ ബാ” എന്റു അയിന്റൊന്റ പറേഞ്ചു. 44പിലിപ്പോച്ചു പത്തുറോച്ചുമു അന്തുറോച്ചുമു കീന്റ ബേത്തുച്ചയിദെ അങ്ങടികാറെനായിന്തയ്.
45പിലിപ്പോച്ചു നദനെയേലു എന്റു പേരുകീന്റ ഒരുത്തെനെ മെലേഞ്ചിച്ചു അയിന്റൊന്റ: “ഇമ്മലേ, മോച്ചെന്റ നേമത്തി പറേഞ്ചുകീന്റദുമു തമ്മടികാറെര പറേഞ്ചിന്തദുമാന മയിച്ചെനെ നാങ്ക മെലേഞ്ച. അദുന്റ പേരു ഏച്ചു എന്റാന്റു. അദു ഓച്ചേപ്പുന്റ മഗെനുമു നചറത്തുകാറെനുമാന്റു” എന്റു പറേഞ്ചയ്.
46അയിങ്കു നദനെയേലു പിലിപ്പോച്ചുന്റൊന്റ: “നചറത്തിലിന്തോ? നല്ലെയെയ് ബരുവകീന്റ എന്നെനെങ്കില അവുടിന്തു ബരുവൊനല” എന്റു കേട്ടയ്.
അയിങ്കു പിലിപ്പോച്ചു അയിന്റൊന്റ: “നീ തന്നെ ബന്തു മെലേനോക്കു” എന്റു പറേഞ്ചയ്.
47നദനെയേലു തന്നാത്തെക്കു ബന്റെനെ മെലേഞ്ചിച്ചു ഏച്ചു ഇങ്ങാണെ പറേഞ്ചു: “ഏനു നേരാച്ചുമു ഒരു ഇച്ചുറായേലുകാറെനാന്റു, ഈ മയിച്ചെനിലി ഒരു തെറ്റുകുറ്റമു കാണി.”
48അയിങ്കു നദനെയേലു ഏച്ചുന്റൊന്റ: “നീക്കു എങ്ങാണെ എന്നെ ഗൊത്തു” എന്റു കേട്ടയ്.
അയിങ്കു ഏച്ചു അയിന്റൊന്റ: “പിലിപ്പോച്ചു ഇഞ്ഞെ ബുളിക്കിന്റെങ്കു മുല്ലെ നീ അത്തിമരാത്തിന്റ അടിലി ഉളേച്ചിപ്പടെക്കുതന്നെ നാനു ഇഞ്ഞെ മെലേഞ്ചെയ്” എന്റു പറേഞ്ചു.
49അയിങ്കു നദനെയേലു ഏച്ചുന്റൊന്റ: “ഗുരുവേ, നീ ഈച്ചിരന്റ മഗെനുമു ഇച്ചുറായേലു നെരേയണ്ട റാജാവുമാന്റു” എന്റു പറേഞ്ചയ്.
50അയിങ്കു ഏച്ചു നദനെയേലുന്റൊന്റ: “ഇഞ്ഞെ നാനു അത്തിമരാത്തിന്റ അടിലി മെലേഞ്ചെയ് എന്റു പറേഞ്ച ബാക്കു കേട്ടിന്തിച്ചല നീ എന്നെ നമ്പിന്റെയെയ്? എന്റെങ്കി ഇഞ്ഞി ഏങ്കിന്തുമു അദിച്ചെയമാന കാരിയ നീ മെലേവെ” എന്റു പറേഞ്ചു. 51പിന്നെ ഏച്ചു അയിന്റൊന്റ ഇങ്ങാണെ പറേഞ്ചു: “നാനു നേരാച്ചുമു നിങ്കടൊന്റ പറേന്റെയ്: ചൊറുഗ തുറാന്തുകീന്റെനെമു മയിച്ചമഗെനാത്തെക്കു ഈച്ചിരന്റ ദേവദൂദെര അത്തുവനുമു ഉദുഗുവനുമു ചെയിന്റെനെമു നീങ്ക മെലേവെരി.”
Выбрано:
ഓഗെന്നാനു 1: റാവുള
Выделить
Поделиться
Копировать
Хотите, чтобы то, что вы выделили, сохранялось на всех ваших устройствах? Зарегистрируйтесь или авторизуйтесь
New Life Computer Institute