YouVersion Logo
Search Icon

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

DAY 3 OF 40

അടുത്ത ഘട്ടത്തിൽ ലൂക്കാ കുറച്ചു കാലം മുന്നോട്ടു സഞ്ചരിക്കുന്നു. ഇപ്പോൾ യോഹന്നാൻ ആളുകളെ നവീകരിക്കുന്ന ഒരു പ്രവാചകൻ ആണ്, ധാരാളം ആളുകള്‍ ജ്ഞാനസ്നാനം ചെയ്യാന്‍ ജോർദാൻ നദിയിൽ എത്തുന്നു - പാവപ്പെട്ടവരും പണക്കാരും,പട്ടാളക്കാരും, ചുങ്കക്കാരും ഒക്കെ അവിടെ എത്തുന്നു. ഈ ആളുകളെല്ലാം ഒരു പുതിയ ജീവിതരീതിക്കായി സ്വയം സമര്‍പ്പണം ചെയ്യുന്നു. വളരെക്കാലം മുമ്പ്, ഇസ്രായേൽ ഇതേ നദി മുറിച്ചുകടന്ന് അവരുടെ ഭൂമി അവകാശമാക്കാൻ വന്നു, ദൈവം അവർക്ക് ഒരു ഉത്തരവാദിത്തം നൽകി. ദൈവത്തെ മാത്രം സേവിക്കാനും അയൽക്കാരനെ സ്നേഹിക്കാനും തുല്യ നീതി നടപ്പിലാക്കാനും ആണ് അവർ വിളിക്കപ്പെട്ടത്. ഇസ്രായേല്‍ ഇക്കാര്യങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുവെന്ന് പഴയനിയമത്തിലെ കഥകളിൽ നിന്ന് നമുക്ക് അറിയാം, അതിനാൽ യോഹന്നാൻ ഈ നദിയിൽ സ്നാനം നൽകി അവരെ വീണ്ടും ദൈവത്തിലേക്ക് അടുപ്പിച്ചു. ഈ നവീകരണ പ്രസ്ഥാനം ദൈവം അടുത്തതായി ചെയ്യാൻ പോകുന്ന കാര്യങ്ങൾക്ക് അവരെ സജ്ജമാക്കും.

ഇപ്പോൾ യോർദ്ദാനിലാണ് യേശു തന്റെ രാജ്യപ്രവൃത്തി ആരംഭിക്കാൻ തയ്യാറായ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. യേശു ജോർദാനിൽ വച്ച യോഹന്നാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു, അദ്ദേഹം വെള്ളത്തില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ സ്വർഗത്തിൽ നിന്നും ''ഇവൻ എന്‍റെ പ്രിയപുത്രൻ,ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു'' എന്ന ശബ്ദം കേട്ടു. ഇപ്പോൾ ഇവിടെ ദൈവത്തിന്റെ വാക്കുകൾ ഹീബ്രു തിരുവെഴുത്തുകളിൽ നിന്നുള്ള പ്രതിധ്വനികളാൽ മുഖരിതമായി. ഈ ആദ്യ വരി സങ്കീർത്തനം 2-ൽ നിന്നുള്ളതാണ്, ഭൂമുഖത്തു നിന്നും പിശാചിനെ തുടച്ചുനീക്കാന്‍ ഒരു രാജാവ് വരുമെന്നും ജെറുസലേം ഭരിക്കുമെന്നും ദൈവം ഉറപ്പുനല്‍കി. അടുത്ത വരി യെശയ്യാവു പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ളതാണ്, അത് ഒരു ദാസനായിത്തീരുകയും ഇസ്രായേലിനുവേണ്ടി കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്ന മിശിഹായെ സൂചിപ്പിക്കുന്നു.

ഇതിനുശേഷം, യേശുവിന്റെ വംശപരമ്പരയെ ദാവീദ് (ഇസ്രായേൽ രാജാവ്), അബ്രഹാം (ഇസ്രായേലിന്റെ പിതാവ്), ആദാം (മനുഷ്യരാശിയുടെ പിതാവ്), ദൈവം (എല്ലാവരുടെയും സ്രഷ്ടാവ്) എന്നിവരിലേക്ക് ലൂക്ക എത്തുന്നു. ഇസ്രായേലിനെ മാത്രമല്ല, മനുഷ്യരാശിയെ മുഴുവന്‍ നവീകരിക്കുവാന്‍ വേണ്ടി ദൈവത്തിൽ നിന്ന് വന്ന മിശിഹാ രാജാവായി യേശുവിനെ കാണാൻ ലൂക്ക നമ്മെ സഹായിക്കുന്നു.

വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:

•ലൂക്കാ 3:21-22, യെശയ്യാവു 42:1-4 , സങ്കീർത്തനം 2:7-9 എന്നീ വചനഭാഗങ്ങൾ താരതമ്യം ചെയ്യുക. നിങ്ങൾ ശ്രദ്ധിച്ചത് എന്താണ്?

സ്നാപക യോഹന്നാന്റെ വ്യക്തിത്വവും ലക്ഷ്യവും പ്രതീക്ഷിച്ച പ്രവചനങ്ങൾ വായിക്കുക (യെശയ്യാവു 40:3-5, മലാഖി 4:5). ലൂക്ക് 3:7-14-ലെ യോഹന്നാന്റെ സന്ദേശവുമായി ഈ ഭാഗങ്ങൾ താരതമ്യം ചെയ്യുക. നിങ്ങൾ ശ്രദ്ധിച്ചത് എന്താണ്?

•സ്നാപക യോഹന്നാനും കൂട്ടരും യേശുവിന്‍റെ പൊതുജീവിതത്തോട് പ്രതികരിച്ചത് എങ്ങനെ ആയിരുന്നു? ഇന്നത്തെ നിങ്ങളുടെ പ്രതികരണം എന്താണ്?

• യേശു മിശിഹാ രാജാവാണ്, നമുക്ക് ഒരു പുതിയ തുടക്കം നൽകുന്നു. അവനിൽ, നമുക്ക് ദൈവത്തിന്റെ പ്രിയപ്പെട്ട അംഗീകാരം ലഭിക്കും. അവനെ പ്രാർത്ഥിക്കാൻ സമയം കണ്ടെത്തൂ. കൃതജ്ഞത പ്രകടിപ്പിക്കൂ, നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ അവനോട് പറയൂ, നിങ്ങൾക്ക് ആവശ്യമുള്ളത് അവനോട് ചോദിക്കൂ.

Day 2Day 4

About this Plan

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.

More