ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)Sample

ഐസൊലേഷനും ദൈവീകനിർണ്ണയങ്ങളും
യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം യേശുവും ശമര്യാക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണം ആണ്. യേശു "ഐസൊലേഷൻ" ചെയ്യപ്പെട്ട ഒരു പട്ടണത്തിൽ, ഐസൊലേഷൻ ചെയ്യപ്പെട്ട ഒരു സ്ത്രീയുമായി, ഐസൊലേറ്റ് ചെയ്യപ്പെട്ട ഒരു സമയത്തിൽ ദൈവത്തിന് എന്ത് നൽകാൻ കഴിയുമെന്ന് അറിയിക്കുന്നു.
ഇതിലെ ഒന്നാമത്തെ ചിന്ത, ഐസൊലേറ്റഡ് പട്ടണത്തിലൂടെ പോകുക എന്നത് ഒരു ദൈവീക ഉദ്ദേശ്യം (Divine / Theological necessity) ആയിരുന്നു എന്നതാണ്. ഈ ലോക് ഡൗൺ അവസ്ഥയും ദൈവീക നിർണയപ്രകാരമാണ്. ഐസൊലേറ്റഡായ ചിലർക്ക് ദൈവീക വെളിപാടുകൾ നൽകി, യഥാർഥ മശിഹാ ആരെന്ന് വെളിപ്പെടുത്തി, ഐസൊലേറ്റഡ് ചെയ്യപ്പെട്ട സമൂഹത്തിന്, യേശു ലോകരക്ഷകനാണെന്ന് തിരിച്ചറിവ് നൽകാനാണ് ഈ ദൈവീക പദ്ധതി.
കോവിഡ്-19 (COVID-19) അല്ല മനുഷ്യരെ ഐസൊലേറ്റ് ചെയ്യുന്ന ഏറ്റവും വലിയ വൈറസ്. ഇത് താത്കാലിക ഐസൊലേഷൻ ആണ്. എന്നാൽ മാനവജാതിയെ മുഴുവൻ നിത്യമായി ഐസൊലേറ്റ് ചെയ്യുന്ന (നിത്യമരണത്തിലെത്തിക്കുന്ന) വൈറസാണ് പാപം. അതിൽ നിന്ന് മാനവകുലത്തെ രക്ഷിക്കുവാൻ ലോകരക്ഷകനായ യേശുവിന് മാത്രമേ കഴിയുകയുള്ളൂ.
യേശു പറയുന്നു "നീ ദൈവത്തിന്റെ ദാനത്തെ അറിയുന്നെങ്കിൽ, അവനോട് ചോദിക്കുന്നെങ്കിൽ, അവൻ നിനക്ക് ജീവന്റെ ജലം നൽകും." ഈ ഐസൊലേഷനിലും ജീവൻ നൽകുന്ന ദൈവീക വാഗ്‌ദത്തങ്ങളിൽ നമുക്ക് ആശ്രയിക്കാം.
Scripture
About this Plan

ഈ ലോക് ഡൗൺ സമയത്ത് വേദാധ്യാപകനും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. ബിജു ചാക്കോ (ഡെറാഡൂൺ) ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ എഴുതിയ തിരഞ്ഞെടുത്ത ഏഴ് പ്രതിദിന ചിന്തകൾ... ഈ ചിന്തകൾ അനേകർക്ക് ആശ്വാസവും അനുഗ്രഹവുമായിരുന്നു.
More
Related Plans

Healing Family Relationships Through Boundaries

God's Right Here
Love God Greatly - 5 Promises of God to Cling to When Your World Feels Shaky

When the Spirit of the Lord

Living Above Labels

Hebrews Part 1: Shallow Christianity

Forgive Them Too??

Kingdom Courage

A Personal Encounter With God
