അശ്ളീല സാഹിത്യ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുകSample
അശ്ളീല സാഹിത്യ പ്രലോഭനത്തെ പരാജയപെടുത്തുവാൻ ചൂലിന്റെ മാർഗ്ഗം (ന്യായവിധിയുടെ മാർഗ്ഗം)
ചൂൽ എന്നത് സങ്കല്പികമായ ഒരു ന്യായവിധിയാണ്. എന്റെ ഭാഷയായ തമിഴിൽ ഇപ്രകാരമൊരു പ്രയോഗമുണ്ട്. ഞാൻ നിന്നെ ചൂലുകൊണ്ട് അടിക്കും. ഒരു വ്യക്തി പ്രകോപിതനാകുമ്പോൾ പറയുന്ന വാക്കുകളാണിത്. പല സമയത്തും ദൈവം ദശാഠ്യക്കാരായ തന്റെ മക്കളോട് കോപിക്കിന്നത് കാണാം. സങ്കീർത്തനം 78 ൽ ഇങ്ങനെ ഒരു സാഹചര്യത്തെ കുറിച്ച് കാണാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം യിസ്രായേലിന്റെ യൗവ്വനക്കാരുടെ വയർ ഭക്ഷണം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ തന്നെ പിന്നെയും അവരുടെ വായിൽ ഇരിക്കുന്ന ഭക്ഷണം കഴിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. അപ്പോഴാണ് ദൈവത്തിന്റെ ക്ഷമ നഷ്ട്ടപ്പെട്ടു പോകുന്നത്. ദൈവം അവർക്കു പല മാറ്റങ്ങളും നൽകി എന്നാൽ ഇപ്പോൾ ദൈവം അവരെ ന്യായം വിധിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. സൃഷ്ടാവായ യഹോവയെക്കുറിച്ച് ചിന്തിക്കാതെ തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് സ്വന്തം ശരീരത്തെ ഏൽപ്പിച്ചുകൊടുക്കുന്ന യുവജനങ്ങളെ ദൈവം തകർത്തുകളയും. തങ്ങൾ തിന്നരുതാത്ത ഭക്ഷണം കഴിച്ചതുകൊണ്ടുള്ള പാപത്താൽ അവർ മരിച്ചുപോയി. അതുപോലെ തന്നെ ജഡമോഹത്താൽ അശ്ളീല സാഹിത്യം കാണുന്നവരെയും ദൈവം നശിപ്പിച്ചു കളയും. ദൈവം അങ്ങനെ പ്രവർത്തിക്കുന്നില്ല എന്നതു ആ കാര്യം ശരിയായത് കൊണ്ടല്ല. മറിച്ച് മാനസാന്തരപ്പെടുവാൻ ഒരു സമയം കൊടുക്കുന്നുവെന്നേ ഉള്ളു (2 പത്രോസ് 3 : 9). പക്ഷെ അശ്ളീല സാഹിത്യം കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ നമ്മെ നശിപ്പിച്ചു കളയുവാൻ ദൈവത്തിനു തീരുമാനിക്കാം. അർദ്ധരാത്രിയിൽ വെബ് സൈറ്റ് കളിലൂടെ അശ്ളീല സാഹിത്യം കണ്ടുകൊണ്ടിരിക്കുന്ന സമയത്തു യേശുവിന്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവ് സംഭവിക്കാം. ഒരു കള്ളനെ പോലെ അപ്രതീക്ഷിതമായ യേശുവിന്റെ മടങ്ങിവരവ് നമ്മെ വിശുദ്ധരായി ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്നു. ഇതാണ് 2 പത്രോസ് 3 ന്റെ 10ഉം 11ഉം വാക്യങ്ങൾ സൂചിപ്പിക്കുന്നത്. കൃപയുടെ സുവിശേഷകന്മാരും ദുരുപദേശകരും വിശുദ്ധജീവിതത്തിനുള്ള ആഹ്വാനം നൽകുന്നില്ല. പക്ഷെ വിശുദ്ധ ജീവിതത്തെക്കുറിച്ച് ബൈബിൾ ആഴമായി പഠിപ്പിക്കുന്നു. അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 7 മുതൽ 10 വരെയുള്ള ഭാഗത്തു പെട്ടന്നുള്ള മരണത്തെക്കുറിച്ചും ലൈംഗിക അരാജകത്വത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. 1 കൊരിന്ത്യർ 10 :12 ൽ പുതിയ നിയമ വിശ്വാസികളോട് "വീഴാതിരിപ്പിൻ" എന്നുപറഞ്ഞു ഉത്സാഹിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് "ചൂൽ", അതായത് ന്യായവിധിയെക്കുറിച്ചു പറയുന്ന ബൈബിളിലെ സംഭവങ്ങളെയും അതിനു കാരണമായ പാപത്തെയും കുറിച്ചാണ്.
About this Plan
അശ്ളീല സാഹിത്യ കാണാനുള്ള പ്രലോഭനത്തിൽ നിന്നും പുറത്തുവരാൻ പറ്റുന്ന പ്രായോഗിക മാർഗങ്ങളെ ബൈബിളിൽ നിന്നും കണ്ടെത്തുവാൻ വായനക്കാരെ ഇത് സഹായിക്കും.
More