YouVersion Logo
Search Icon

അശ്ളീല സാഹിത്യ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുകSample

അശ്ളീല സാഹിത്യ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുക

DAY 2 OF 3

അശ്ളീല സാഹിത്യ പ്രലോഭനത്തെ പരാജയപെടുത്തുവാൻ മണിയറയുടെ മാർഗ്ഗം

അശ്ളീല സാഹിത്യം കാണുന്നതിനുള്ള പ്രലോഭനത്തെ മറികടക്കുവാൻ യേശു എന്റെ ഹൃദയത്തിൽ തന്ന രണ്ടാമത്തെ വാക്കാണ് മണിയറ (Room). നമ്മൾ അശ്ളീല സാഹിത്യം കാണുമ്പോൾ യേശുവിനെ സംബന്ധിച്ച് സംഭവിക്കുന്നത് ഇതാണ്. ഒരു പോൺ മോഡൽ അഥവാ നഗ്നയായ ഒരു സ്ത്രീ ഉള്ള ഒരു മുറിയിലേക്കു കയറുന്നത് പോലെയാണ് നമ്മുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ അശ്ളീല വീഡിയോസ് കാണുമ്പോൾ സംഭവിക്കുന്നത്. നാം ആ സ്ത്രീയുമായി കിടക്ക പങ്കിടുന്നത് പോലെയാണ്. ഞാനിത് പറയുന്നത് എന്തുകൊണ്ടെന്നാൽ മത്തായി 5:28 യേശുവിന്റെ വാക്കുകൾ നാം ഇങ്ങനെ വായിക്കുന്നു; ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. ഞാനൊരു കാര്യം പറയട്ടെ. എന്റെ ഭാര്യ എന്റെ വീട്ടിലുണ്ട് എന്നിരിക്കട്ടെ. വീണ്ടും ജനിച്ച ഒരു വിശ്വാസി എന്ന നിലയ്ക്ക് എപ്പോഴെങ്കിലും ഒരു നഗ്നയായ സ്ത്രീയെ എന്റെ വീട്ടിലെ ഒരു മുറിയിൽ കയറ്റി വാതിൽ അടയ്ക്കുമോ? ഒരിക്കലുമില്ല ഇത് തന്നെയാണ് വിശ്വാസികളായ നാം അശ്ളീല ചിത്രങ്ങൾ കാണുമ്പോൾ സംഭവിക്കുന്നത്. J. Budziszewski അശ്ളീല സാഹിത്യത്തെ പറ്റി ഇങ്ങനെ എഴുതി. സംതൃപ്‌തപരമായ ലൈംഗീക ആസ്വാദനത്തിന് മുന്നോടിയായുള്ള ഉത്തേജനത്തിനായി ഭർത്താക്കന്മാർക്ക് അശ്ളീല സാഹിത്യങ്ങൾ ആശ്രയിക്കാം എന്ന്. ഒരു കൂറ്റൻ സിക്സർ അടിക്കുന്നത് പോലെ ഈ ചിന്ത എന്റെ മനസിലേക്ക്‌  പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു. ഈ തിരിച്ചറിവ് ബലൂൺ പോലെ വീഴ്‌ത്തുന്ന എന്റെ ഹൃദയത്തിൽ അനേകം സുഷിരങ്ങൾ ഉളവാക്കുവാൻ കാരണമായി.

സാത്താനു പറയാൻ സാധിക്കുന്ന ഏറ്റവും വലിയ നുണ എന്താണെന്നു വെച്ചാൽ; "ചെറിയൊരു അശ്ളീല സാഹിത്യം നിങ്ങളിൽ യാതൊരു കുഴപ്പവും ഉണ്ടാക്കില്ല" എന്നതാണ്. വളരെ പെട്ടന്ന് തന്നെ ചെറിയ അശ്ളീല സാഹിത്യം നമുക്ക് തൃപ്തികരമാവുന്നില്ല എന്ന് കണ്ടെത്താൻ കഴിയും. പിന്നീട് നമുക്ക് കാണാൻ സാധിക്കും ഇന്നലെ കണ്ട അശ്ളീല സാഹിത്യത്തെക്കാൾ അളവുകൂടിയത് ഇന്ന് കാണണമെന്ന്. ഇന്നലെ നമ്മെ ആവേശം കൊള്ളിച്ചത് അതെ അളവിൽ ഇന്ന് ആവേശം തരുന്നില്ല. ഇത് മൂലം പിന്നെയും നിങ്ങൾ അതിനേക്കാൾ ദുഷിച്ച, വൃത്തികെട്ട അശ്ളീല സാഹിത്യത്തിലേക് തിരിയും. നിങ്ങൾ പാപത്തിലേക്ക്  പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പാപം എവിടെയാണെന്ന് കണ്ടെത്താൻ സാധിക്കില്ല. മിടുക്കനായ ഒരാൾ ഇപ്രകാരം പറഞ്ഞു; നിങ്ങൾ ഏറ്റവും ആർത്തിയുള്ളവനായി അവസാനിക്കും എന്ന്. ഈ സന്ദേശമാണ് ഹോശേയ പ്രവാചകൻ തന്റെ സമയത്ത്‌ ലൈംഗിക പാപത്തിൽ അകപ്പെട്ടവരോട് പറയുന്നത് (ഹോശേയ 9:1, 2).

Day 1Day 3

About this Plan

അശ്ളീല സാഹിത്യ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുക

അശ്ളീല സാഹിത്യ കാണാനുള്ള പ്രലോഭനത്തിൽ നിന്നും പുറത്തുവരാൻ പറ്റുന്ന പ്രായോഗിക മാർഗങ്ങളെ ബൈബിളിൽ നിന്നും കണ്ടെത്തുവാൻ വായനക്കാരെ ഇത് സഹായിക്കും.

More