സങ്കീർത്തനങ്ങൾ 95:1-7

സങ്കീർത്തനങ്ങൾ 95:1-7 - വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക;
നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക.
നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;
സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക.
യഹോവ മഹാദൈവമല്ലോ;
അവൻ സകല ദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കൈയിൽ ആകുന്നു;
പർവതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
സമുദ്രം അവനുള്ളത്;
അവൻ അതിനെ ഉണ്ടാക്കി;
കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.
വരുവിൻ, നാം വണങ്ങി നമസ്കരിക്ക;
നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
അവൻ നമ്മുടെ ദൈവമാകുന്നു;
നാമോ അവൻ മേയിക്കുന്ന ജനവും
അവന്റെ കൈക്കലെ ആടുകളുംതന്നെ.
സങ്കീർത്തനങ്ങൾ 95:1-7