സങ്കീർത്തനങ്ങൾ 85:1-13

സങ്കീർത്തനങ്ങൾ 85:1-13 - യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;
യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു;
അവരുടെ പാപമൊക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു;
നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
ഞങ്ങളുടെ രക്ഷയുടെ ദൈവമേ,
ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
നീ എന്നും ഞങ്ങളോടു കോപിക്കുമോ?
തലമുറതലമുറയോളം നിന്റെ കോപം ദീർഘിച്ചിരിക്കുമോ?
നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ;
നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ.
യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും;
അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന്
അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്
അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.
ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു;
നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
വിശ്വസ്തത ഭൂമിയിൽനിന്നു മുളയ്ക്കുന്നു;
നീതി സ്വർഗത്തിൽനിന്നു നോക്കുന്നു.
യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിള തരികയും ചെയ്യും.
നീതി അവനു മുമ്പായി നടക്കയും
അവന്റെ കാൽച്ചുവടുകളുടെ വഴി നോക്കുകയും ചെയ്യും.

യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു. നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപമൊക്കെയും നീ മൂടിക്കളഞ്ഞു. സേലാ. നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ. നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീർഘിച്ചിരിക്കുമോ? നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ. യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന് അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും. തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം. ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു; നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. വിശ്വസ്തത ഭൂമിയിൽനിന്നു മുളയ്ക്കുന്നു; നീതി സ്വർഗത്തിൽനിന്നു നോക്കുന്നു. യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിള തരികയും ചെയ്യും. നീതി അവനു മുമ്പായി നടക്കയും അവന്റെ കാൽച്ചുവടുകളുടെ വഴി നോക്കുകയും ചെയ്യും.

സങ്കീർത്തനങ്ങൾ 85:1-13

സങ്കീർത്തനങ്ങൾ 85:1-13