സങ്കീർത്തനങ്ങൾ 103:13-18

സങ്കീർത്തനങ്ങൾ 103:13-18 - അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ
യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ;
നാം പൊടി എന്ന് അവൻ ഓർക്കുന്നു.
മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു;
വയലിലെ പൂപോലെ അവൻ പൂക്കുന്നു.
കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു;
അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും
അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും
അവന്റെ കല്പനകളെ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.