സദൃശവാക്യങ്ങൾ 4:7-13

സദൃശവാക്യങ്ങൾ 4:7-13 - ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക;
നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക.
അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും.
മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊൾക;
എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ ഉപദേശിക്കുന്നു:
നേരേയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല;
ഓടുമ്പോൾ നീ ഇടറുകയുമില്ല.
പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്;
അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.

ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും. മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരേയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.

സദൃശവാക്യങ്ങൾ 4:7-13

സദൃശവാക്യങ്ങൾ 4:7-13