സദൃശവാക്യങ്ങൾ 22:1-16

സദൃശവാക്യങ്ങൾ 22:1-16 - അനവധി സമ്പത്തിലും സൽകീർത്തിയും
വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.
ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;
അവരെയൊക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നെ.
വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം
ധനവും മാനവും ജീവനും ആകുന്നു.
വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ട്;
തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;
അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;
കടം മേടിക്കുന്നവൻ
കടം കൊടുക്കുന്നവനു ദാസൻ.
നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും;
അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;
അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്കു കൊടുക്കുന്നുവല്ലോ.
പരിഹാസിയെ നീക്കിക്കളക;
അപ്പോൾ പിണക്കം പൊയ്ക്കൊള്ളും;
കലഹവും നിന്ദയും നിന്നുപോകും.
ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്;
രാജാവ് അവന്റെ സ്നേഹിതൻ.
യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു;
ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.
വെളിയിൽ സിംഹം ഉണ്ട്,
വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.
പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;
യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു;
ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.
ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും
ധനവാന് കൊടുക്കുന്നവനും മുട്ടുള്ളവനായിത്തീരും.

അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്. ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെയൊക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നെ. വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു. താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു. വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവനു ദാസൻ. നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും. ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്കു കൊടുക്കുന്നുവല്ലോ. പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പൊയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും. ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്റെ സ്നേഹിതൻ. യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു. വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു. പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും. ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന് കൊടുക്കുന്നവനും മുട്ടുള്ളവനായിത്തീരും.

സദൃശവാക്യങ്ങൾ 22:1-16

സദൃശവാക്യങ്ങൾ 22:1-16