ഹബക്കൂക് 3:16-18

ഹബക്കൂക് 3:16-18 - ഞാൻ കേട്ട് എന്റെ ഉദരം കുലുങ്ങിപ്പോയി,
മുഴക്കം ഹേതുവായി എന്റെ അധരം വിറച്ചു;
അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട്
എന്റെ അസ്ഥികൾക്ക് ഉരുക്കം തട്ടി,
ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.
അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല;
ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും;
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
ഹബക്കൂക് 3:16-18