ഇനി നായികയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്ക് ഉള്ളതായിട്ടുതന്നെ ഞാൻ അവിടത്തേക്ക് എഴുതി അപേക്ഷിക്കുന്നു. നാം അവന്റെ കല്പനകളെ അനുസരിച്ച് നടക്കുന്നതുതന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചു നടപ്പാനുള്ള കല്പന ഇതത്രേ.