1 ശമൂവേൽ 2:1-11

1 ശമൂവേൽ 2:1-11 - അനന്തരം ഹന്നാ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ:
എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു;
എന്റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു;
നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.
യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
നീ അല്ലാതെ ഒരുത്തനുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
ഡംഭിച്ചു ഡംഭിച്ച് ഇനി സംസാരിക്കരുത്;
നിങ്ങളുടെ വായിൽനിന്ന് അഹങ്കാരം പുറപ്പെടരുത്.
യഹോവ ജ്ഞാനമുള്ള ദൈവം;
അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.
വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു;
ഇടറിയവരോ ബലം ധരിക്കുന്നു.
സമ്പന്നർ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു;
വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു;
പുത്രസമ്പന്നയോ ക്ഷയിച്ചുപോകുന്നു.
യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു;
പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.
യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു;
അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു;
അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും
മഹിമാസനം അവകാശമായി നല്കുവാനും തന്നെ.
ഭൂധരങ്ങൾ യഹോവയ്ക്കുള്ളവ;
ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു.
തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു;
ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു;
സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.
യഹോവയോട് എതിർക്കുന്നവൻ തകർന്നു പോകുന്നു;
അവൻ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു.
യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു;
തന്റെ രാജാവിനു ശക്തി കൊടുക്കുന്നു;
തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുന്നു.
പിന്നെ എല്ക്കാനാ രാമായിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.

അനന്തരം ഹന്നാ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. ഡംഭിച്ചു ഡംഭിച്ച് ഇനി സംസാരിക്കരുത്; നിങ്ങളുടെ വായിൽനിന്ന് അഹങ്കാരം പുറപ്പെടരുത്. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു. വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു. സമ്പന്നർ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചുപോകുന്നു. യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു. യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ. ഭൂധരങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു. തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല. യഹോവയോട് എതിർക്കുന്നവൻ തകർന്നു പോകുന്നു; അവൻ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിനു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുന്നു. പിന്നെ എല്ക്കാനാ രാമായിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.

1 ശമൂവേൽ 2:1-11

1 ശമൂവേൽ 2:1-11