1 ദിനവൃത്താന്തം 16:8-15

1 ദിനവൃത്താന്തം 16:8-15 - യഹോവയ്ക്കു സ്തോത്രം ചെയ്ത്;
അവന്റെ നാമത്തെ ആരാധിപ്പിൻ;
ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;
അവനു പാടി കീർത്തനം ചെയ്‍വിൻ;
അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ.
അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ;
അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ,
അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
അവൻ ചെയ്ത അദ്ഭുതങ്ങളും
അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
അവനല്ലോ നമ്മുടെ ദൈവമായ യഹോവ;
അവന്റെ ന്യായവിധികൾ സർവഭൂമിയിലുമുണ്ട്.
അവന്റെ വചനം ആയിരം തലമുറയോളവും
അവന്റെ നിയമം എന്നേക്കും ഓർത്തു കൊൾവിൻ.

യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവനു പാടി കീർത്തനം ചെയ്‍വിൻ; അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ. അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ, അവൻ ചെയ്ത അദ്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ. അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവഭൂമിയിലുമുണ്ട്. അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തു കൊൾവിൻ.

1 ദിനവൃത്താന്തം 16:8-15

1 ദിനവൃത്താന്തം 16:8-15