വെളിപ്പാട് 15:3
വെളിപ്പാട് 15:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയത്: സർവശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അദ്ഭുതവുമായവ; സർവജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.
വെളിപ്പാട് 15:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ദൈവത്തിന്റെ ദാസനായ മോശയുടെ ഗാനവും കുഞ്ഞാടിന്റെ ഗാനവും ആലപിച്ചു. അത് ഇപ്രകാരം ആയിരുന്നു: “സർവശക്തനും ദൈവവുമായ സർവേശ്വരാ, അവിടുത്തെ പ്രവൃത്തികൾ മഹത്തും അദ്ഭുതകരവുമാകുന്നു. സർവ ജനതകളുടെയും രാജാവേ, അവിടുത്തെ വഴികൾ നീതിയും സത്യവുമുള്ളവയാകുന്നു.
വെളിപ്പാട് 15:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിൻ്റെ പാട്ടും പാടിക്കൊണ്ടിരുന്നു: സകലത്തെയും ഭരിക്കുന്നവനായ ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതങ്ങളുമായവ; സർവ്വശക്തനായ കർത്താവും വിശുദ്ധരുടെ രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.
വെളിപ്പാട് 15:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.