സങ്കീർത്തനങ്ങൾ 86:5-7
സങ്കീർത്തനങ്ങൾ 86:5-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവുമാകുന്നു. യഹോവേ, എന്റെ പ്രാർഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ. നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 86:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു. സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ യാചനയ്ക്കു ചെവി തരണമേ. കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.
സങ്കീർത്തനങ്ങൾ 86:5-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും അങ്ങേയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു. യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ; എന്റെ യാചനകൾ ശ്രദ്ധിക്കേണമേ. അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 86:5-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു. യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ. നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 86:5-7 സമകാലിക മലയാളവിവർത്തനം (MCV)
കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു. യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ. എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ.