സങ്കീർത്തനങ്ങൾ 77:9-13
സങ്കീർത്തനങ്ങൾ 77:9-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ. എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലംകൈ വരുത്തിയ സംവത്സരങ്ങൾ തന്നെ എന്നു ഞാൻ പറഞ്ഞു. ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണിക്കും; നിന്റെ പണ്ടത്തെ അദ്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകല പ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും. ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളൂ!
സങ്കീർത്തനങ്ങൾ 77:9-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കരുണ കാട്ടാൻ ദൈവം മറന്നുപോയോ? അവിടുന്നു നമ്മോടുള്ള കോപത്താൽ കരുണയുടെ വാതിൽ അടച്ചുകളഞ്ഞുവോ? അത്യുന്നതനായ ദൈവം നമുക്കുവേണ്ടി, പ്രവർത്തിക്കാത്തതാണ് എന്റെ ദുഃഖകാരണം എന്നു ഞാൻ പറഞ്ഞു. സർവേശ്വരന്റെ പ്രവൃത്തികൾ ഞാൻ അനുസ്മരിക്കും, അവിടുന്നു പണ്ടു പ്രവർത്തിച്ച അദ്ഭുതങ്ങൾ തന്നെ. അവിടുത്തെ സകല പ്രവൃത്തികളെയും ഞാൻ ധ്യാനിക്കും. അവിടുത്തെ മഹത്തായ പ്രവൃത്തികൾതന്നെ. ദൈവമേ, അവിടുത്തെ മാർഗം വിശുദ്ധമാകുന്നു. നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്?
സങ്കീർത്തനങ്ങൾ 77:9-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ? അവിടുന്ന് കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ. “എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്നു ഞാൻ പറഞ്ഞു. ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; പണ്ടേയുള്ള അങ്ങേയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ അങ്ങേയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും; അങ്ങേയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും. ദൈവമേ, അങ്ങേയുടെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
സങ്കീർത്തനങ്ങൾ 77:9-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ. എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു. ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും. ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
സങ്കീർത്തനങ്ങൾ 77:9-13 സമകാലിക മലയാളവിവർത്തനം (MCV)
ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ? അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” സേലാ. അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു: “അത്യുന്നതന്റെ വലങ്കൈ എന്നിൽനിന്നു മാറിപ്പോയതാണ് എന്റെ ദുഃഖകാരണം. ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും; അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും. അവിടത്തെ എല്ലാ പ്രവൃത്തികളും ഞാൻ പരിഗണിക്കും; അവിടത്തെ എല്ലാ വീര്യപ്രവൃത്തികളെക്കുറിച്ചും ഞാൻ ധ്യാനിക്കും.” ദൈവമേ, അങ്ങയുടെ വഴികൾ പരിശുദ്ധമാകുന്നു. നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായ ദേവൻ ആരുള്ളൂ?