സങ്കീർത്തനങ്ങൾ 71:21-23
സങ്കീർത്തനങ്ങൾ 71:21-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ മഹത്ത്വം വർധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്റെ ദൈവമേ, ഞാനും വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും. ഞാൻ നിനക്കു സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
സങ്കീർത്തനങ്ങൾ 71:21-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്റെ മഹത്ത്വം വർധിപ്പിക്കുകയും എന്നെ വീണ്ടും ആശ്വസിപ്പിക്കുകയും ചെയ്യും. ഞാൻ വീണ മീട്ടി അവിടുത്തെ വിശ്വസ്തതയെ പ്രകീർത്തിക്കും. ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമേ, കിന്നരം മീട്ടി ഞാൻ അങ്ങേക്കു കീർത്തനം പാടും. ഞാൻ അങ്ങയെ പ്രകീർത്തിക്കുമ്പോൾ, ഞാൻ സർവാത്മനാ ആനന്ദംകൊണ്ട് ആർത്തുവിളിക്കും. അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ!
സങ്കീർത്തനങ്ങൾ 71:21-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങ് എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ടു അങ്ങേക്ക് സ്തുതിപാടും. ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
സങ്കീർത്തനങ്ങൾ 71:21-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ എന്റെ മഹത്വം വർദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും. ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
സങ്കീർത്തനങ്ങൾ 71:21-23 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച് ഒരിക്കൽക്കൂടി എന്നെ ആശ്വസിപ്പിക്കും. കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ; ഇസ്രായേലിന്റെ പരിശുദ്ധനേ, വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും. ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വിമോചനമേകിയ ഈ ഏഴയും ഘോഷിച്ചാനന്ദിക്കും.