സങ്കീർത്തനങ്ങൾ 59:16-17
സങ്കീർത്തനങ്ങൾ 59:16-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
സങ്കീർത്തനങ്ങൾ 59:16-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ഞാൻ അങ്ങയുടെ ബലത്തെ പ്രകീർത്തിക്കും, പുലർകാലത്ത് അവിടുത്തെ അചഞ്ചല സ്നേഹത്തെ ഞാൻ പ്രഘോഷിക്കും. എന്റെ കഷ്ടകാലത്ത് അവിടുന്ന് എന്റെ കോട്ടയും അഭയസങ്കേതവും ആയിരുന്നു. എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങേക്കു സ്തുതി പാടും, അവിടുന്ന് എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നു. ദൈവമേ, അവിടുന്നാണ് എന്റെ അഭയസങ്കേതം.
സങ്കീർത്തനങ്ങൾ 59:16-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ അവിടുത്തെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ അങ്ങേയുടെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് അവിടുന്ന് എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങേക്ക് സ്തുതിപാടും; എന്റെ ഗോപുരവും എന്നോട് ദയ കാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.
സങ്കീർത്തനങ്ങൾ 59:16-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
സങ്കീർത്തനങ്ങൾ 59:16-17 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും, പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും; കാരണം അവിടന്നാണെന്റെ അഭയസ്ഥാനം, കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു. എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ, അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും; ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം. സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”