സങ്കീർത്തനങ്ങൾ 56:8-9
സങ്കീർത്തനങ്ങൾ 56:8-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 56:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദുരിതങ്ങൾ അവിടുന്ന് എണ്ണിയിട്ടുണ്ട്. എന്റെ കണ്ണുനീർ അവിടുത്തെ തുരുത്തിയിൽ സംഭരിച്ചിട്ടുണ്ട്. അവയുടെ കണക്ക് അങ്ങയുടെ പുസ്തകത്തിൽ ഉണ്ടല്ലോ? ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ, എന്റെ ശത്രുക്കൾ പിന്തിരിയും, ദൈവം എന്റെ പക്ഷത്താണെന്ന് എനിക്കറിയാം.
സങ്കീർത്തനങ്ങൾ 56:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; എന്റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ; അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ? ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 56:8-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 56:8-9 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ; എന്റെ കണ്ണീർക്കണങ്ങൾ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ— അവ അങ്ങയുടെ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ? ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ എന്റെ ശത്രുക്കൾ പിന്തിരിയും. ദൈവം എന്റെ പക്ഷത്താണ് എന്ന് ഇങ്ങനെ ഞാൻ അറിയും.