സങ്കീർത്തനങ്ങൾ 55:17-18
സങ്കീർത്തനങ്ങൾ 55:17-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർഥന കേൾക്കും. എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോട് അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി
സങ്കീർത്തനങ്ങൾ 55:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എന്റെ സങ്കടം ബോധിപ്പിച്ചുകരയും. അവിടുന്ന് എന്റെ സ്വരം കേൾക്കും. അനേകർ എനിക്കെതിരെ അണിനിരന്നിരിക്കുന്നു; ഈ യുദ്ധത്തിൽ അവിടുന്നെന്നെ കാത്തുകൊള്ളും.
സങ്കീർത്തനങ്ങൾ 55:17-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും; കർത്താവ് എന്റെ പ്രാർത്ഥന കേൾക്കും. എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ് എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി
സങ്കീർത്തനങ്ങൾ 55:17-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും. എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി
സങ്കീർത്തനങ്ങൾ 55:17-18 സമകാലിക മലയാളവിവർത്തനം (MCV)
വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും ഞാൻ ആകുലതയാൽ വിലപിക്കുകയും അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു. പലരും എന്നെ എതിർക്കുന്നെങ്കിലും എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു.