സങ്കീർത്തനങ്ങൾ 53:1-6
സങ്കീർത്തനങ്ങൾ 53:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാൺമാൻ ദൈവം സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല. നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോട് അവർ പ്രാർഥിക്കുന്നില്ല. ഭയമില്ലാതിരുന്നേടത്ത് അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരേ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു. സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.

സങ്കീർത്തനങ്ങൾ 53:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ദൈവം ഇല്ല’ എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. മ്ലേച്ഛകൃത്യങ്ങൾ ചെയ്ത് അവർ വഷളന്മാരായിത്തീർന്നിരിക്കുന്നു. നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് അറിയാൻ, ദൈവം സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി, ഒരുപോലെ വഷളന്മാരായിരിക്കുന്നു; നന്മ ചെയ്യുന്നവൻ ഇല്ല, ഒരുവൻ പോലുമില്ല. എന്താണ് ചെയ്യുന്നതെന്ന് ഈ ദുർവൃത്തർക്ക് അറിഞ്ഞുകൂടേ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നൊടുക്കുന്നു. അവർ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല. എന്നാൽ അവർ ഭയന്നു വിറകൊള്ളും. ഇന്നോളം അറിഞ്ഞിട്ടില്ലാത്ത സംഭ്രാന്തി അവർക്കുണ്ടാകും. ദൈവം, നിങ്ങൾക്കെതിരെ പാളയമടിച്ചവരുടെ അസ്ഥികൾ ചിതറിക്കും. അവർ ലജ്ജിതരാകും, ദൈവം അവരെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇസ്രായേലിന്റെ മോചനം സീയോനിൽനിന്നു വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബിന്റെ സന്തതികൾ സന്തോഷിക്കും. ഇസ്രായേൽജനം ആനന്ദിക്കും.
സങ്കീർത്തനങ്ങൾ 53:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ദൈവം ഇല്ല” എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണുവാൻ ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുവൻപോലും ഇല്ല. നീതികേട് പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അവർ എന്റെ ജനത്തെ കൊള്ളയടിച്ചു ജീവിക്കുന്നു; ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല. ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി; ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു. സീയോനിൽനിന്ന് യിസ്രായേലിന്‍റെ രക്ഷ വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 53:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല. നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവർ പ്രാർത്ഥിക്കുന്നില്ല. ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു. സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
സങ്കീർത്തനങ്ങൾ 53:1-6 സമകാലിക മലയാളവിവർത്തനം (MCV)
“ദൈവം ഇല്ല,” എന്നു മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ വഴികൾ നിന്ദ്യമായവ; നന്മചെയ്യുന്നവർ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന വിവേകിയുണ്ടോ എന്നറിയാൻ ദൈവം സ്വർഗത്തിൽനിന്നു മാനവവംശത്തെ നോക്കുന്നു. എന്നാൽ, എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല. അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ? മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു; അവർ ഒരിക്കലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല. എന്നാൽ അവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു, ഇത്തരം കൊടുംഭീതി അവർക്കൊരിക്കലും ഉണ്ടായിട്ടില്ല. നിങ്ങളെ ആക്രമിച്ചവരുടെ അസ്ഥികൾ ദൈവം ചിതറിച്ചിരിക്കുന്നു; ദൈവം അവരെ തിരസ്കരിച്ചിരിക്കുന്നതിനാൽ നിങ്ങൾ അവരെ ലജ്ജിതരാക്കിയിരിക്കുന്നു. ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ! സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.