സങ്കീർത്തനങ്ങൾ 48:9-10
സങ്കീർത്തനങ്ങൾ 48:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, നിന്റെ മന്ദിരത്തിന്റെ മധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. ദൈവമേ, നിന്റെ നാമംപോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലംകൈയിൽ നീതി നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, അവിടുത്തെ ആലയത്തിൽവച്ച്, അങ്ങയുടെ ശാശ്വതസ്നേഹത്തെ ഞങ്ങൾ ധ്യാനിച്ചു. ദൈവമേ, അവിടുത്തെ കീർത്തിക്കൊത്ത്, അവിടുത്തെ സ്തുതികളും ഭൂമിയുടെ അതിർത്തിയോളം എത്തുന്നു. അവിടുത്തെ വലങ്കൈ വിജയം നിറഞ്ഞതാണ്.
സങ്കീർത്തനങ്ങൾ 48:9-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവമേ, അങ്ങേയുടെ മന്ദിരത്തിൽ വച്ചു ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. ദൈവമേ, തിരുനാമംപോലെ തന്നെ അങ്ങേയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; അങ്ങേയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48:9-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു. ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.