സങ്കീർത്തനങ്ങൾ 48:1-3
സങ്കീർത്തനങ്ങൾ 48:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവതം ഉയരംകൊണ്ടു മനോഹരവും സർവഭൂമിയുടെയും ആനന്ദവുമാകുന്നു. അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ വലിയവനാണ്, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അവിടുന്ന് അത്യന്തം സ്തുത്യനുമാണ്. ഉയർന്ന മനോഹരമായ അവിടുത്തെ വിശുദ്ധഗിരി, സർവലോകത്തിനും സന്തോഷം പകരുന്നു. അത്യുത്തരഗിരിയായ സീയോൻ മഹാരാജാവിന്റെ നഗരമാണ്. അതിന്റെ കോട്ടകൾക്കുള്ളിൽ, ദൈവം ഇളകാത്ത രക്ഷാസങ്കേതമായി വെളിപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, കർത്താവിന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 48:1-3 സമകാലിക മലയാളവിവർത്തനം (MCV)
നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു. മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു. അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.