സങ്കീർത്തനങ്ങൾ 42:6-11

സങ്കീർത്തനങ്ങൾ 42:6-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ ദൈവമേ, എന്റെ ആത്മാവ് എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ട് യോർദ്ദാൻപ്രദേശത്തും ഹെർമ്മോൻപർവതങ്ങളിലും മിസാർമലയിലുംവച്ച് ഞാൻ നിന്നെ ഓർക്കുന്നു; നിന്റെ നീർച്ചാട്ടങ്ങളുടെ ഇരച്ചിലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു. യഹോവ പകൽനേരത്ത് തന്റെ ദയ കല്പിക്കും; രാത്രിസമയത്ത് ഞാൻ അവനു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥന തന്നെ. നീ എന്നെ മറന്നത് എന്ത്? ശത്രുവിന്റെ ഉപദ്രവം ഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്ത്? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും. നിന്റെ ദൈവം എവിടെ എന്ന് എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ട് എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു. എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 42:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ആത്മാവ് വിഷാദിച്ചിരിക്കുന്നു. അതുകൊണ്ട് യോർദ്ദാൻ പ്രദേശത്തും ഹെർമ്മോനിലും മിസാർമലയിലും നിന്നുകൊണ്ട് ഞാൻ അങ്ങയെ അനുസ്മരിക്കുന്നു. അവിടുന്നു വെള്ളച്ചാട്ടങ്ങളെ ഗർജിക്കുമാറാക്കി, ആഴം ആഴത്തെ വിളിക്കുന്നു. ഓളങ്ങളും തിരമാലകളും എന്റെ മീതെ കടന്നുപോയി. സർവേശ്വരൻ പകൽസമയത്ത് അചഞ്ചല സ്നേഹം വർഷിക്കുന്നു. രാത്രിയിൽ ഞാൻ അവിടുത്തേക്ക് ഗാനം ആലപിക്കും. ദൈവത്തോടുള്ള എന്റെ ജീവന്റെ പ്രാർഥന തന്നെ. ‘അവിടുന്ന് എന്നെ മറന്നത് എന്ത്? ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടി വന്നതും എന്തുകൊണ്ട്’ എന്നു ഞാൻ എന്റെ അഭയശിലയായ ദൈവത്തോടു ചോദിക്കും. ‘നിന്റെ ദൈവം എവിടെ’ എന്ന് എന്റെ ശത്രുക്കൾ ഇടവിടാതെ ചോദിക്കുന്നു. കുത്തുവാക്കുകൾകൊണ്ട് അവർ എന്നെ വേദനിപ്പിക്കുന്നു. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തിൽ പ്രത്യാശ വയ്‍ക്കുക, എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും.

സങ്കീർത്തനങ്ങൾ 42:6-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്‍റെ ദൈവമേ, എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ട് യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻപർവ്വതങ്ങളിലും മിസാർമലയിലുംവച്ച് ഞാൻ അവിടുത്തെ ഓർക്കുന്നു; അങ്ങേയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലിൽ ആഴി ആഴത്തെ വിളിക്കുന്നു; അവിടുത്തെ ഓളങ്ങളും തിരമാലകളുമെല്ലാം എന്‍റെ മുകളിലൂടെ കടന്നുപോകുന്നു. യഹോവ പകൽനേരത്ത് തന്‍റെ ദയ കാണിക്കും; രാത്രിസമയത്ത് ഞാൻ അവിടുത്തേക്ക് പാട്ട് പാടിക്കൊണ്ടിരിക്കും; എന്‍റെ ജീവന്‍റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നെ. “അങ്ങ് എന്നെ മറന്നത് എന്തുകൊണ്ട്? ശത്രുവിന്‍റെ ഉപദ്രവത്താൽ ഞാൻ ദുഃഖിച്ച് നടക്കേണ്ടി വന്നത് എന്തുകൊണ്ട്?” എന്നു ഞാൻ എന്‍റെ പാറയായ ദൈവത്തോട് ചോദിക്കും. “നിന്‍റെ ദൈവം എവിടെ?” എന്നു എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ടു എന്‍റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു. എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നത് എന്തിന്? ദൈവത്തിൽ പ്രത്യാശവക്കുക; അവിടുന്ന് തന്‍റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന ദൈവവുമാകുന്നു എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 42:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ ദൈവമേ, എന്റെ ആത്മാവു എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻപർവ്വതങ്ങളിലും മിസാർമലയിലുംവെച്ചു ഞാൻ നിന്നെ ഓർക്കുന്നു; നിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു. യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ. നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും. നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 42:6-11 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു, അതുകൊണ്ട് ഞാൻ അങ്ങയെ ഓർക്കുന്നു; യോർദാൻ ദേശത്തുനിന്നും ഹെർമോൻ ഗിരികളിലും—മിസാർ മലയിലുംവെച്ചുതന്നെ. ജലപാതകളുടെ ഗർജനത്താൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ എല്ലാ തിരമാലകളും ഓളങ്ങളും എന്റെമീതേ കവിഞ്ഞൊഴുകുന്നു. പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു, രാത്രിയിൽ അവിടത്തെ ഗാനം എന്നോടൊപ്പമുണ്ട്— എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥനതന്നെ. എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു, “അങ്ങ് എന്നെ മറന്നതെന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ചുഴലേണ്ടിവരുന്നത് എന്തിന്?” “നിന്റെ ദൈവം എവിടെ?” എന്നു ദിവസംമുഴുവനും എന്നോടു ചോദിച്ചുകൊണ്ട്, എന്റെ എതിരാളികൾ എന്നെ അധിക്ഷേപിക്കുമ്പോൾ എന്റെ അസ്ഥികൾ മരണവേദന അനുഭവിക്കുന്നു. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.