സങ്കീർത്തനങ്ങൾ 41:9-12
സങ്കീർത്തനങ്ങൾ 41:9-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻപോലും എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു. ഞാൻ അവർക്കു പകരം ചെയ്യേണ്ടതിനു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ. എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്ക് എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു. നീ എന്റെ നിഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു.
സങ്കീർത്തനങ്ങൾ 41:9-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ വിശ്വാസമർപ്പിച്ച് എന്റെ ഭക്ഷണത്തിൽ പങ്കു നല്‌കിയ എന്റെ പ്രാണസ്നേഹിതൻ പോലും എന്നെ ചവിട്ടാൻ ഓങ്ങിയിരിക്കുന്നു. പരമനാഥാ, എന്നോടു കൃപ തോന്നണമേ എനിക്ക് സൗഖ്യം നല്‌കണമേ. ഞാൻ അവരോടു പകരം ചോദിക്കട്ടെ. ശത്രു എന്റെമേൽ വിജയം നേടാതിരുന്നതിനാൽ; അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു. എന്റെ നിഷ്കളങ്കത്വംമൂലം അവിടുന്നെന്നെ താങ്ങുന്നു. അവിടുത്തെ സന്നിധാനത്തിൽ എന്നെ എന്നും നിർത്തുന്നു.
സങ്കീർത്തനങ്ങൾ 41:9-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ വിശ്വസിച്ചവനും എന്‍റെ ഭക്ഷണം പങ്കുവച്ചവനുമായ എന്‍റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു. ഞാൻ അവരോട് പകരം ചെയ്യേണ്ടതിന് യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കണമേ. എന്റെ ശത്രു എന്നെക്കുറിച്ച് ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ അങ്ങേക്ക് എന്നോട് പ്രസാദമുണ്ടെന്ന് ഞാൻ അറിയുന്നു. അവിടുന്ന് എന്‍റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു, തിരുമുമ്പിൽ എന്നേക്കും എന്നെ നിർത്തുന്നു.
സങ്കീർത്തനങ്ങൾ 41:9-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു. ഞാൻ അവർക്കു പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ. എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു. നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു.
സങ്കീർത്തനങ്ങൾ 41:9-12 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ആത്മസഖി, ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്, എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു. എന്നാൽ എന്റെ യഹോവേ, എന്നോട് കരുണയുണ്ടാകണമേ, അവരോട് പകരംചോദിക്കാൻ തക്കവണ്ണം അവിടന്ന് എന്നെ ഉദ്ധരിക്കണമേ. എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ അങ്ങെന്നിൽ സംപ്രീതനായിരിക്കുന്നെന്ന് ഞാൻ അറിയുന്നു. എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു.