സങ്കീർത്തനങ്ങൾ 37:24-25
സങ്കീർത്തനങ്ങൾ 37:24-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
സങ്കീർത്തനങ്ങൾ 37:24-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവന്റെ കാലിടറിയാലും വീണുപോകയില്ല; സർവേശ്വരൻ അവന്റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ. ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായി; നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാൻ ഇന്നോളം കണ്ടിട്ടില്ല.
സങ്കീർത്തനങ്ങൾ 37:24-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
സങ്കീർത്തനങ്ങൾ 37:24-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
സങ്കീർത്തനങ്ങൾ 37:24-25 സമകാലിക മലയാളവിവർത്തനം (MCV)
അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല, കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു. ഞാൻ യുവാവായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; എന്നിട്ടും നാളിതുവരെ നീതിനിഷ്ഠർ പരിത്യജിക്കപ്പെടുന്നതോ അവരുടെ മക്കൾ ആഹാരം ഇരക്കുന്നതോ ഞാൻ കണ്ടിട്ടില്ല.