സങ്കീർത്തനങ്ങൾ 34:19-21
സങ്കീർത്തനങ്ങൾ 34:19-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാന്റെ അനർഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല. അനർഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകയ്ക്കുന്നവർ ശിക്ഷ അനുഭവിക്കും.
സങ്കീർത്തനങ്ങൾ 34:19-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാന് നിരവധി അനർഥങ്ങൾ ഉണ്ടാകാം; എന്നാൽ സർവേശ്വരൻ അവയിൽ നിന്നെല്ലാം അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകാതെ; അവിടുന്ന് അവനെ സംരക്ഷിക്കുന്നു. തിന്മ ദുഷ്ടനെ സംഹരിക്കും; നീതിമാനെ ദ്വേഷിക്കുന്നവർ ശിക്ഷിക്കപ്പെടും.
സങ്കീർത്തനങ്ങൾ 34:19-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല. തിന്മ ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.
സങ്കീർത്തനങ്ങൾ 34:19-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല. അനർത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.
സങ്കീർത്തനങ്ങൾ 34:19-21 സമകാലിക മലയാളവിവർത്തനം (MCV)
നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു; അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു, അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല. അധർമം ദുഷ്ടരെ കൊല്ലുന്നു; നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.