സങ്കീർത്തനങ്ങൾ 34:12-16
സങ്കീർത്തനങ്ങൾ 34:12-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിനു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ? ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക; ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക. യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ദുഷ്പ്രവൃത്തിക്കാരുടെ ഓർമയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 34:12-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്തുഷ്ടജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുവോ? ദീർഘായുസ്സും സന്തോഷവും കാംക്ഷിക്കുന്നുവോ? എങ്കിൽ തിന്മ നിങ്ങളുടെ നാവിന്മേൽ ഉണ്ടാകാതിരിക്കട്ടെ. നിങ്ങളുടെ അധരങ്ങൾ വ്യാജം പറയാതിരിക്കട്ടെ. തിന്മ വിട്ടകന്നു നന്മ പ്രവർത്തിക്കുക; സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക. സർവേശ്വരൻ നീതിമാന്മാരെ കരുണയോടെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ നിലവിളി എപ്പോഴും കേൾക്കുന്നു; അവിടുന്നു ദുഷ്കർമികൾക്കെതിരെ മുഖം തിരിക്കുന്നു. അവിടുന്ന് അവരെ നശിപ്പിച്ച് അവരുടെ ഓർമപോലും ഭൂമിയിൽ അവശേഷിക്കാതാക്കുന്നു.
സങ്കീർത്തനങ്ങൾ 34:12-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്? ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക; ദോഷം വിട്ടകന്ന് നന്മചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക. യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 34:12-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ? ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക; ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക. യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 34:12-16 സമകാലിക മലയാളവിവർത്തനം (MCV)
ജീവനെ സ്നേഹിക്കുകയും സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക. തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക. യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു; എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു, അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.