സങ്കീർത്തനങ്ങൾ 31:23-24
സങ്കീർത്തനങ്ങൾ 31:23-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ സകല വിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവനു ധാരാളം പകരം കൊടുക്കുന്നു. യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 31:23-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭക്തന്മാരേ, സർവേശ്വരനെ സ്നേഹിക്കുവിൻ. സർവേശ്വരൻ വിശ്വസ്തരെ കാത്തുസൂക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്നു കഠിനമായി ശിക്ഷിക്കുന്നു. സർവേശ്വരനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരേ, ദുർബലരാകരുത്; ധൈര്യമായിരിക്കുവിൻ.
സങ്കീർത്തനങ്ങൾ 31:23-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, കർത്താവിനെ സ്നേഹിക്കുവിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു. യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 31:23-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു. യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 31:23-24 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക! യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് അവിടന്ന് സംരക്ഷണം നൽകുന്നു, എന്നാൽ നിഗളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകുന്നു. യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ, ശക്തരായിരിക്കുക, സുധീരരായിരിക്കുക.