സങ്കീർത്തനങ്ങൾ 31:14-16
സങ്കീർത്തനങ്ങൾ 31:14-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു. എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.

സങ്കീർത്തനങ്ങൾ 31:14-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സർവേശ്വരാ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു; അവിടുന്നാണല്ലോ എന്റെ ദൈവം. എന്റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മർദ്ദകരുടെയും കൈയിൽ നിന്ന് എന്നെ വിടുവിക്കണമേ, അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിച്ചാലും; അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 31:14-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിച്ചു; “അവിടുന്ന് എന്റെ ദൈവം” എന്നു ഞാൻ പറഞ്ഞു. എന്റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; അങ്ങേയുടെ ദയയാൽ എന്നെ രക്ഷിക്കേണമേ.
സങ്കീർത്തനങ്ങൾ 31:14-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു. എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ. അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.
സങ്കീർത്തനങ്ങൾ 31:14-16 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ പറയുന്നു. എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്; എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ. അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.