സങ്കീർത്തനങ്ങൾ 31:1-4
സങ്കീർത്തനങ്ങൾ 31:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ. നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്ക് ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിനു കോട്ടയായും ഇരിക്കേണമേ; നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ. അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗമാകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 31:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാൻ എനിക്ക് ഒരിക്കലും ഇടയാകരുതേ, അവിടുന്നു നീതിപൂർവം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ രക്ഷിച്ചാലും. അവിടുന്ന് എന്റെ പ്രാർഥന കേട്ട് എന്നെ വേഗം വിടുവിക്കണമേ. അവിടുന്ന് എന്റെ അഭയശിലയും എന്നെ രക്ഷിക്കുന്ന കോട്ടയും ആയിരിക്കണമേ. അവിടുന്ന് എന്റെ അഭയശിലയും കോട്ടയും ആകുന്നു, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്നെ നേർവഴി കാട്ടി പാലിക്കണമേ. ശത്രുക്കൾ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന കെണിയിൽനിന്ന്, എന്നെ വിടുവിക്കണമേ. എന്റെ രക്ഷാസങ്കേതം അവിടുന്നാണല്ലോ.
സങ്കീർത്തനങ്ങൾ 31:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ. അവിടുത്തെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. അവിടുന്ന്എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കേണമേ. അവിടുന്ന് എന്‍റെ പാറയും എന്റെ കോട്ടയുമല്ലോ; അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ. അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; അവിടുന്ന് എന്‍റെ അഭയസ്ഥാനമാകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 31:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ. നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ. നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ; നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ. അവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗ്ഗമാകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 31:1-4 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അവിടത്തെ നീതിയിൽ എന്നെ വിടുവിക്കണമേ. അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്, എന്നെ മോചിപ്പിക്കാൻ വേഗം വരണമേ; അങ്ങ് എനിക്ക് അഭയമാകുന്ന പാറയും എന്നെ രക്ഷിക്കുന്ന ഉറപ്പുള്ള കോട്ടയും ആകണമേ. അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ തിരുനാമമഹത്ത്വത്തിനായി എനിക്കു വഴികാട്ടണമേ. എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ, കാരണം അവിടന്ന് എന്റെ സങ്കേതം ആകുന്നു.