സങ്കീർത്തനങ്ങൾ 28:6-9
സങ്കീർത്തനങ്ങൾ 28:6-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു. യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്ക് സഹായവും ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു. യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന് അവൻ രക്ഷാദുർഗം തന്നെ. നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.
സങ്കീർത്തനങ്ങൾ 28:6-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; അവിടുന്ന് എന്റെ നിലവിളി കേട്ടുവല്ലോ. സർവേശ്വരൻ എന്റെ ബലവും പരിചയുമാണ്; ഞാൻ അവിടുത്തെ ആശ്രയിച്ചു; അവിടുന്നെന്നെ സഹായിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു. ഞാൻ കീർത്തനം പാടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു. സർവേശ്വരൻ തന്റെ ജനത്തിന്റെ ബലം; അവിടുന്നു തന്റെ അഭിഷിക്തന്റെ അഭയസ്ഥാനം. നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ; അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും; അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ; എന്നും അവിടുത്തെ കരങ്ങളിൽ അവരെ വഹിക്കണമേ.
സങ്കീർത്തനങ്ങൾ 28:6-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; കർത്താവ് എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു. യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു. യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന് അവിടുന്ന് രക്ഷാദുർഗ്ഗം തന്നെ. അങ്ങേയുടെ ജനത്തെ രക്ഷിച്ചു അങ്ങേയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.
സങ്കീർത്തനങ്ങൾ 28:6-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു. യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു. യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ. നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
സങ്കീർത്തനങ്ങൾ 28:6-9 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ വാഴ്ത്തപ്പെടട്ടെ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ. യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു. എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു, എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും. യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു, തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു. അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ; അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.