സങ്കീർത്തനങ്ങൾ 24:1-3
സങ്കീർത്തനങ്ങൾ 24:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. സമുദ്രങ്ങളുടെമേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. യഹോവയുടെ പർവതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും?
സങ്കീർത്തനങ്ങൾ 24:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയും അതിലുള്ള സമസ്തവും; ഭൂതലവും അതിലെ സർവനിവാസികളും സർവേശ്വരൻറേതത്രെ. സമുദ്രങ്ങളുടെമേൽ അവിടുന്ന് അതിനെ സ്ഥാപിച്ചു; പ്രവാഹങ്ങളുടെമേൽ അവിടുന്ന് അതിനെ ഉറപ്പിച്ചു. സർവേശ്വരന്റെ പർവതത്തിൽ ആർ കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും?
സങ്കീർത്തനങ്ങൾ 24:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു; നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു. യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും?
സങ്കീർത്തനങ്ങൾ 24:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു. സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
സങ്കീർത്തനങ്ങൾ 24:1-3 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും; കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?