സങ്കീർത്തനങ്ങൾ 23:5-6
സങ്കീർത്തനങ്ങൾ 23:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
സങ്കീർത്തനങ്ങൾ 23:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു. അവിടുത്തെ നന്മയും കരുണയും ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
സങ്കീർത്തനങ്ങൾ 23:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്‍റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു. നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
സങ്കീർത്തനങ്ങൾ 23:5-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
സങ്കീർത്തനങ്ങൾ 23:5-6 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ശത്രുക്കളുടെമുമ്പിൽ, അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു. എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. എന്റെ ആയുഷ്കാലമെല്ലാം നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം, ഞാൻ യഹോവയുടെ ആലയത്തിൽ നിത്യം വസിക്കും.