സങ്കീർത്തനങ്ങൾ 2:7-8
സങ്കീർത്തനങ്ങൾ 2:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഒരു നിർണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും
സങ്കീർത്തനങ്ങൾ 2:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ വിളംബരം ഞാൻ അറിയിക്കുന്നു: ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിനക്കു ജന്മമേകി; എന്നോടു ചോദിച്ചുകൊള്ളൂ; ജനതകളെ ഞാൻ നിനക്ക് അവകാശമായി തരും.’ ഭൂലോകമെല്ലാം നിനക്കധീനമാകും.
സങ്കീർത്തനങ്ങൾ 2:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്കു ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും
സങ്കീർത്തനങ്ങൾ 2:7-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും
സങ്കീർത്തനങ്ങൾ 2:7-8 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു. എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും.