സങ്കീർത്തനങ്ങൾ 2:1-2
സങ്കീർത്തനങ്ങൾ 2:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്? യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്
സങ്കീർത്തനങ്ങൾ 2:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാഷ്ട്രങ്ങളുടെ ഗൂഢാലോചനകൾ വ്യർഥം, ജനതകളുടെ കുടിലതന്ത്രങ്ങൾ നിഷ്ഫലം. നമുക്ക് ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയാം; ഈ കെട്ടുകൾ തകർത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു രാജാക്കന്മാർ സർവേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
സങ്കീർത്തനങ്ങൾ 2:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്
സങ്കീർത്തനങ്ങൾ 2:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു