സങ്കീർത്തനങ്ങൾ 19:13-14
സങ്കീർത്തനങ്ങൾ 19:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 19:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബോധപൂർവം ചെയ്യുന്ന പാപങ്ങളിൽനിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ. അവ എന്റെമേൽ ആധിപത്യം പുലർത്തരുതേ; അങ്ങനെ ഞാൻ കുറ്റമറ്റവനായിരിക്കും. അതിക്രമങ്ങളിൽനിന്നു വിമുക്തനുമായിരിക്കും. എന്റെ അഭയശിലയും വിമോചകനുമായ സർവേശ്വരാ, എന്റെ വാക്കുകളും എന്റെ ചിന്തകളും തിരുസന്നിധിയിൽ സ്വീകാര്യമായിരിക്കേണമേ.
സങ്കീർത്തനങ്ങൾ 19:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ; അവ എന്റെ മേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും അങ്ങേയ്ക്കു പ്രസാദമായിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 19:13-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 19:13-14 സമകാലിക മലയാളവിവർത്തനം (MCV)
മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ. അവ എന്റെമേൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ. അപ്പോൾ ഞാൻ നിരപരാധിയും മഹാപാതകത്തിൽനിന്ന് വിമോചനം കിട്ടിയയാളും ആയിരിക്കും. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ. സംഗീതസംവിധായകന്.