സങ്കീർത്തനങ്ങൾ 17:3-5
സങ്കീർത്തനങ്ങൾ 17:3-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠുരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു. എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.
സങ്കീർത്തനങ്ങൾ 17:3-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ഹൃദയം പരിശോധിക്കുകയും രാത്രിയിൽ എന്നെ സന്ദർശിക്കുകയും എന്നെ പരീക്ഷിക്കുകയും ചെയ്താൽ അവിടുന്ന് എന്നിൽ തിന്മയൊന്നും കണ്ടെത്തുകയില്ല. ഞാൻ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല. മറ്റുള്ളവരെപ്പോലെ ഞാൻ തിന്മ പ്രവർത്തിച്ചില്ല. അക്രമികളുടെ പാത ഞാൻ പിന്തുടർന്നില്ല. അവിടുത്തെ കല്പന ഞാൻ അനുസരിച്ചു. അവിടുത്തെ വഴികളിലൂടെ ഞാൻ നടന്നു, അതിൽനിന്ന് എന്റെ കാൽ വഴുതിയില്ല.
സങ്കീർത്തനങ്ങൾ 17:3-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു; എന്നെ പരീക്ഷിച്ചാൽ ദുരുദ്ദേശമൊന്നും കണ്ടെത്തുകയില്ല; എന്റെ അധരങ്ങൾ കൊണ്ടു ലംഘനം ചെയ്യുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ അങ്ങേയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനത്താൽ നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു. എന്റെ നടപ്പ് അങ്ങേയുടെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.
സങ്കീർത്തനങ്ങൾ 17:3-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു. എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.
സങ്കീർത്തനങ്ങൾ 17:3-5 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് എന്റെ ഹൃദയം പരിശോധിച്ചു, അവിടന്ന് എന്നെ രാത്രിയിൽ സന്ദർശിച്ച് പരീക്ഷിച്ചു, അവിടന്ന് എന്നിലൊരു കുറവും കണ്ടെത്തുകയില്ല; എന്റെ അധരം പാപംചെയ്യുകയില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. മനുഷ്യർ എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ തിരുവായിൽനിന്നുള്ള കൽപ്പനകളാൽ, അക്രമികളുടെ വഴിയിൽനിന്ന് ഞാൻ എന്നെത്തന്നെ സൂക്ഷിച്ചിരിക്കുന്നു. എന്റെ കാലടികൾ അങ്ങയുടെ പാതയിൽ ഉറച്ചുനിന്നു; എന്റെ കാൽപ്പാദങ്ങൾ വഴുതിയതുമില്ല.