സങ്കീർത്തനങ്ങൾ 142:4-5
സങ്കീർത്തനങ്ങൾ 142:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വലത്തോട്ടുനോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് പൊയ്പോയിരിക്കുന്നു; എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 142:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ വലത്തോട്ടു നോക്കി കാത്തിരിക്കുന്നു. എന്നെ ആരും ശ്രദ്ധിക്കുന്നില്ല. ഒരു ആശ്രയസ്ഥാനവും എനിക്ക് അവശേഷിക്കുന്നില്ല. ആരും എന്നെ ഗൗനിക്കുന്നുമില്ല. സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. “അങ്ങാണെന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്റെ ഓഹരിയും അവിടുന്നാകുന്നു.
സങ്കീർത്തനങ്ങൾ 142:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; “അവിടുന്ന് എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു” എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 142:4-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 142:4-5 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ, എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ല; എനിക്കൊരു അഭയസ്ഥാനവുമില്ല. യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു; “അങ്ങാണ് എന്റെ സങ്കേതം, ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു.