സങ്കീർത്തനങ്ങൾ 114:1-3
സങ്കീർത്തനങ്ങൾ 114:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായിത്തീർന്നു. സമുദ്രംകണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.
സങ്കീർത്തനങ്ങൾ 114:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം ഈജിപ്തിൽനിന്ന്, അതേ, യാക്കോബിന്റെ സന്തതികൾ അന്യനാട്ടിൽനിന്നു പുറപ്പെട്ടപ്പോൾ, യെഹൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടുത്തെ രാജ്യവും ആയിത്തീർന്നു. സമുദ്രം അതു കണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങി.
സങ്കീർത്തനങ്ങൾ 114:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ യെഹൂദാ കർത്താവിന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ കർത്താവിന്റെ ആധിപത്യദേശവുമായിത്തീർന്നു. സമുദ്രം അത് കണ്ടു ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.
സങ്കീർത്തനങ്ങൾ 114:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു. സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.
സങ്കീർത്തനങ്ങൾ 114:1-3 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ, യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു. ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി